Latest NewsNewsGulf

ഖത്തര്‍ പ്രതിസന്ധി; ജിസിസി ഉച്ചകോടിയെ കുറിച്ച് നിർണായക തീരുമാനം

കുവൈത്ത്: ഖത്തറുമായി ബന്ധപ്പെട്ട ഭിന്നത അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ജിസിസി ഉച്ചകോടി മാറ്റിവയ്ക്കും. കുവൈത്തിൽ ഡിസംബറിലാണ്​ ജിസിസി ഉച്ചകോടി നടക്കേണ്ടത്​. മൂന്ന്​ വ്യാഴവട്ടം പിന്നിട്ട ജി.സി.സി കൂട്ടായ്​മക്കിടയിൽ ചരിത്രത്തിൽ ആദ്യമായി രൂപപ്പെട്ട ഭിന്നതക്ക്​ പരിഹാരം കാണാതെ ഉച്ചകോടി ചേരുന്നതിൽ അർഥമില്ലെന്ന്​ കുവൈത്ത്​ നേതൃത്വം അറിയിച്ചതായാണ്​ സൂചന. ആറ്​ അംഗ രാജ്യങ്ങളും ഒരുമിച്ചു തന്നെ ഉച്ചകോടിയിൽ പങ്കെടുക്കണം എന്ന വികാരമാണ്​ കുവൈത്തിനുള്ളത്​. ഒമാനും ഏറെക്കുറെ ഇതേ നിലപാടിലാണ്​. ഏതായാലും ഉച്ചകോടി മാറ്റിവെക്കുന്നതു സംബന്​ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും.

ഖത്തറുമായുള്ള അഭിപ്രായ ഭിന്നതയാണ്​ ഗൾഫ്​ കൂട്ടായ്മക്ക്​ വിഘാതമായത്​. സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിട്ട്​ നാലര മാസം കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button