Latest NewsNewsIndiaEditorial

ജി.എസ്.ടിയെ കുറ്റപ്പെടുത്തുന്ന വിജയ്‌യുടെ ടാക്സ് വെട്ടിപ്പിന്റെ കഴിഞ്ഞ കാല കഥകൾ ഇങ്ങനെ

ജി.എസ്.ടിയെ കുറ്റപ്പെടുത്തുന്ന വിജയ്‌യുടെ ടാക്സ് വെട്ടിപ്പിന്റെ കഴിഞ്ഞ കാല കഥകൾ ഈ ഇടയ്ക്കാണ് പുറത്തു വന്നത്. വിജയ്‌യുടെ വീടുകളിൽ നടത്തിയ റെയ്‌ഡിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. സൂപ്പർ സ്റ്റാർ കഴിഞ്ഞ 5 വർഷമായി നികുതി വെട്ടിപ്പ് നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. താരം ഭാഗികമായാണ് നികുതി അടച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഏകദേശം 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് താരം നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ “ദി ഹിന്ദു” പത്രത്തിലാണ് ഇതു സംബന്ധിച്ച വാർത്തകൾ വന്നത്. http://bit.ly/2zJfNKL

വിജയിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് കോടി രൂപയും 2 കോടി വില വരുന്ന സ്വർണവും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആദായനികുതി വകുപ്പിന്റെ കോട്ടയം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് വീട്ടില്‍ പരിശോധന നടത്തിയത്.

കേന്ദ്ര സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ ജി.എസ്.ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന തമിഴ് സിനിമ മെർസലിൽ സൂപ്പര്‍ താരം ദളപതി വിജയ് നായകനായിരുന്നു. ഈ സിനിമ വിവാദങ്ങൾ സൃഷ്ട്ടിച്ചിരിക്കുകയാണ്. ജി.എസ്.ടിയെയും ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിക്കുന്ന മെര്‍സലിലെ രംഗങ്ങളാണ് വിവാദമായത്. ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനകളെ താരതമ്യം ചെയ്യുന്നതാണ് രംഗം. സിംഗപ്പൂരില്‍ ഏഴ് ശതമാനം മാത്രമാണ് ജി.എസ്.ടിയെന്നും എന്നിട്ടും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാല്‍, 28 ശതമാനം ജിഎസ്ടി ഈടാക്കുന്ന ഇന്ത്യയില്‍ വൈദ്യസഹായം സൗജന്യമല്ലെന്നുമുള്ള നായകന്റെ ഡയലോഗാണ് വിവാദമായത്.

നോട്ട് നിരോധനം ഇന്ത്യയിലെ ജനങ്ങളെ വലച്ചുവെന്നും, ജി.എസ്.ടി കൊണ്ടും ജനങ്ങള്‍ക്ക് ഗുണം ലഭിച്ചില്ലെന്നും ചിത്രത്തില്‍ പറയുന്നുണ്ട്. മെര്‍സലിലെ ചില രംഗങ്ങള്‍ ജി.എസ്.ടിയെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നതായി ബി.ജെ.പി നേതാവ് സൗന്ദര്‍രാജന്‍ പ്രതികരിച്ചു. ഇന്ത്യയെയും സിങ്കപ്പൂരിനെയും താരതമ്യം ചെയ്തത് ശരിയായില്ലെന്നാണ് ബി.ജെ.പി യുവ നേതാവ് എസ്.ജി. സുരയ്യ പ്രതികരിച്ചത്.

ആവിഷ്കാര സ്വാതന്ത്ര്യം എന്ന് വീമ്പിളക്കുമ്പോഴും സിനിമ എന്ന മുഖം മൂടിക്ക് പിറകിലെ വ്യക്തിത്വത്തിന്റെ യഥാർഥ മുഖമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. വിജയ് എന്ന വ്യക്തി നടത്തിയ നികുതിവെട്ടിപ്പുകൾ ജനം മനസിലാക്കിയതാണ്. എന്നിട്ടും ജി.എസ്.ടി യെ പറ്റി തെറ്റായ വിവരങ്ങൾ സിനിമയിലൂടെ പറഞ്ഞ് ജനശ്രദ്ധ നേടി കയ്യടി നേടുകയും ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button