Weekened GetawaysWest/CentralPilgrimageIndia Tourism SpotsTravel

ശ്രീ റൊക്കാഡിയ ഹനുമാൻ മന്ദിർ,പോർബന്ദർ- അദ്ധ്യായം 21

ജ്യോതിർമയി ശങ്കരൻ

ബസ്സിനുള്ളിലിരുന്നു പുറത്തേയ്ക്കു നോക്കുമ്പോൾ മനോഹരമായി പെയിന്റു ചെയ്തു വച്ചിരിയ്ക്കുന്ന മൺപാത്രങ്ങൾ റോഡരുകിൽ പലയിടത്തും കാണാനായി.ഗുജറാത്തിന്റെ തനതായ ശൈലികൾ കൌതുകമുളവാക്കുന്നവ തന്നെ.` നീണ്ടു നിവർന്നു കിടക്കുന്ന വീതിയേറിയ റോഡിലൂടെയാണു യാത്ര. വീതിയേറിയ ഹൈവേ റോഡിലൂടെ വഴിയോരക്കാഴ്ച്ചകളും കണ്ട് ബസ്സിലിരിയ്ക്കുമ്പോൾ വിശപ്പ് എവിടെ നിന്നോ ഓടിയെത്തി.വഴിയരുകിലെ ഒരു ഹനുമാൻ ക്ഷേത്രത്തിനു മുന്നിൽ വണ്ടി നിറുത്തി. ഭക്ഷണമെല്ലാം പാകം ചെയ്ത് ബസ്സിന്നുള്ളിൽ തന്നെ കരുതിയിട്ടുണ്ടെന്നറിയാം.ഈ ഹനുമാൻ മന്ദിറിൽ തൊഴുത ശേഷം ഇവിടെത്തന്നെയിരുന്ന് ഭക്ഷണം കാഴിയ്ക്കാം.

ശ്രീ റൊക്കാഡിയ ഹനുമാൻ മന്ദിർ

ഈ ക്ഷേത്രവളപ്പിൽ പ്രവേശിച്ചപ്പോൾ തന്നെ നല്ല തണുപ്പനുഭവപ്പെട്ടു ഇവിടെയെത്തുന്ന ഭക്തജനങ്ങൾക്കായി.വൃക്ഷങ്ങൾ ധാരളമായി തണലൊരുക്കിയിരിയ്ക്കുന്നു. ഗെയിറ്റിൽ നിന്നും നേരെ മുന്നോട്ടു നോക്കുമ്പോൾ തന്നെ ശ്രീ റൊക്കാഡിയാ ഹനുമാ‍ൻ മന്ദിർ എന്നെഴുതിയ ക്ഷേത്രം കാണാനാകും.ഗെയിറ്റിൽ നിന്നു ക്ഷേതം വരെയുൾല അങ്കണം മുഴുവനും മനോഹരമായി ടൈൽ വിരിച്ചിരിയ്ക്കുന്നു. ഇരുവശങ്ങളിലുമായി മരത്തണലുകളിൽ ഭക്തജനങ്ങൾക്ക് വിശ്രമിയ്ക്കുന്നതിന്നായി ഒട്ടനവധി ഇരിപ്പിടങ്ങൾ ഉണ്ടാക്കിയിട്ടിരിയ്ക്കുന്നു. ശനിയാഴ്ച്ചകളിൽ ഇവിടെ അതിയായ തിരക്കാണ്. ഉയരത്തിൽ തറകെട്ടിയ പേരാ‍ലുകൾ പടർന്നു പന്തലിച്ചു തണലേകി നിൽക്കുന്ന ക്ഷേത്രപ്പറമ്പിൽ വലിയ കൊമ്പുകളോടു കൂടിയ ഒട്ടനവധി പശുക്കളേയും കാണാനായി. ആൽമരങ്ങളെല്ലാം തന്നെ പടർന്നു പന്തലിച്ച് കാഴ്ച്ചയിൽ അതിസുന്ദരമായി തോന്നിച്ചു.

കൈകാൽ കഴുകി ഞങ്ങളെല്ലാം മന്ദിരത്തിന്നകത്തു പ്രവേശിച്ചു. അകത്തളത്തിൽ വരിവരിയായി ഭക്തജനങ്ങൾ തിങ്ങി നിറഞ്ഞിരിയ്ക്കുന്നു. കുറെപ്പേർ കടലാസ്സിൽ പ്രസാദം എല്ലാവർക്കുമായി വിതരണം ചെയ്യുന്നുണ്ട്.ശ്രീകോവിലിന്നടുത്തുപോയി നിന്നു ഹനുമാൻ സ്വാമിയെ തൊഴുതു പ്രാർത്ഥിച്ചു. ശനിയെ കാൽക്കീഴിലാക്കി നിൽക്കുന്ന വലിയ ഹനുമാ‍ൻ മൂർത്തിയാണിവിടത്തെ പ്രതിഷ്ഠ. അറിയാ‍തെ തന്നെ “സർവ്വാരിഷ്ട നിവാരകം ശുഭകരം….” എന്ന ഹനുമത് സ്തുതി ചുണ്ടുകളിലൂടെയൊഴുകി.ഹനുമാൻ സ്വാമിയുടെ ശ്രീകോവിലിനു പിൻ വശത്തായി ഒന്നാം നിലയിൽ സീത-രാമ-ലക്ഷ്മണന്മാരുടെ മനോഹരങ്ങളായ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ഇടതു വശത്തുകൂടി മുകളിൽക്കയറി തൊഴുത് വലതുവശത്തെ ഗോവണിയിൽക്കൂടി താഴെയിറങ്ങി ഹനുമാൻ സ്വാമിയെ വീണ്ടും വണങ്ങി പഴങ്ങളും ലഡ്ഢുവുമടങ്ങിയ പ്രസാദവും മേടിച്ച് പുറത്തു കടന്നു.

ഗേറ്റിനടുത്തുൾല ആൽച്ചുവട്ടിലെ തറയിൽ ഇതിനകം ഭക്ഷണവും പ്ളേറ്റുകളും റെഡി. സമയം കളയാ‍തെ ഭക്ഷണവുമെടുത്ത് മറ്റൊരരയാൽച്ചുവട്ടിലെ കെട്ടിയ തറായിലിരുന്നു കഴിയ്ക്കുമ്പോൾ പശുക്കളും ഭക്ഷ്ണം പങ്കിടാനായി അടുത്തെത്തി. ഇടതു വശത്തായി കണ്ട ഗേറ്റ് ആർക്കോ കാർ അകത്തുകൊണ്ടുവരാ‍നായി തുറന്നതും പുറത്ത് കാത്തു നിൽക്കുന്ന പശുക്കൾ തക്കം നോക്കി അകത്തു കടന്നതും അവയെ പുറത്താക്കാൻ കാവൽക്കാർ വൃഥ പരിശ്രമിയ്ക്കുന്നതും കാ‍ണാൻ രസം തോന്നി.

മന്ദിരത്തിന്റെ ട്രസ്റ്റികളികളിൽച്ചിലരാണെന്നു തോന്നുന്നു, ഏറെ പ്രായം കൂടിയ ഒരു സ്ത്രീയെ കസേരയിലിരുത്തി ദർശനാർത്ഥം ഉള്ളിലേയ്ക്കു കൊണ്ടുപോകുന്നതു കണ്ടു. ദർശനപുണ്യത്തിന്നയിക്കൊതിയ്ക്കുന്ന അവരുടെ മിഴികളിലെ ഭക്തിഭാവം പ്രകടമായിരുന്നു.ഇത്രയും ക്ഷീണിതയാ‍ായിട്ടും സ്വാമിയെ ദർശിയ്ക്കാനുൾല അവരുടെ മോഹം സാധിപ്പിച്ചു കൊടുക്കുകയായിരിയ്ക്കാം. അമ്പൽത്തിൽ ഇപ്പോൾ തിരക്ക് കുറഞ്ഞു കഴിഞ്ഞിരിയ്ക്കുന്നു. പ്രസാദവും വാങ്ങി എല്ലാവരും പോയെന്നു തോന്നി.

ഭക്ഷണം കഴിഞ്ഞ ശേഷം അൽ‌പ്പനേരം കൂടി അവിടെ ഇട്ടിരുന്ന ബെഞ്ചിലിരുന്നു ക്ഷേത്രത്തിനെയും നോക്കിയിരിയ്ക്കുമ്പോൾ സമയഭേദം നോക്കതെ തൊഴാനെത്തുന്നവരുടെ നിര പിന്നെയും കൂടിക്കൊണ്ടിരുന്നു. ഒരിയ്ക്കൽക്കൂടി ഉള്ളിൽക്കടക്കണമെന്നും തൊഴണമെന്നും തോന്നിയത് എന്തുകൊണ്ടാണെന്നറിയില്ല. വീണ്ടും അകത്തു കടന്ന് ഹനുമാൻ സ്വാമിയെ വണങ്ങി സ്തുതിച്ച് പുറത്തു കടന്നപ്പോൾ വല്ലത്ത സന്തോഷം.

ജയ ഹനുമാൻ ജി കി! ജയ് ശ്രീരാം ജി കി…..

ചുട്ടുപഴുത്തു കിടാക്കുന്ന ഹൈവേയിലൂടെ ബസ്സ് അടുത്തലക്ഷ്യമായ ദ്വാരകയിലേയ്ക്കു നീങ്ങുമ്പോൾ മനസ്സ് അകാരണമായി തുടിച്ചു . യാത്രയുടെ പ്രധാനവും അവസാനത്തേതുമായ ലക്ഷ്യം തേടുകയായിരുന്നു ഞങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button