Latest NewsNewsIndia

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവിന്റെ മകനെ എന്‍ഐഎ പിടികൂടി

ന്യൂഡല്‍ഹി : ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവിന്റെ മകനെ എന്‍ഐഎ പിടികൂടി. തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീന്റെ മകനായ സെയ്ദ് ഷാഹിദ് യൂസഫിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. സെയ്ദ് ഷാഹിദ് യൂസഫ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണം സമാഹരിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം 2011ലായിരുന്നു ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ധന സമാഹരം നടത്തിയത്. കശ്മീരില്‍ നിന്നുമാണ് ഇദ്ദേഹത്തെ പിടികൂടിയത്.

ഷാഹിദ് യൂസഫ് വില്ലേജ് അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റായി ജോലി ചെയ്യ്തു വരികയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള ധനസമാഹരണത്തെക്കുറിച്ചുള്ള പങ്ക് ചോദ്യം ചെയുമെന്നു എന്‍ഐഎ വക്താവായ അലോക് മിട്ടാല്‍ മാധ്യമങ്ങളെ അറിയിച്ചു.

ഇദ്ദേഹത്തിനു സൗദി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ഐജാസ് അഹമ്മദ് ബട്ടുമായി അടുത്ത ബന്ധമുണ്ട്. അതിനു പുറമെ ഈ സംഘടനയുമായി ചേര്‍ന്ന് കാശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പണം വാങ്ങിയെന്നാണ് കേസ്. ഈ സാമ്പത്തിക ഇടപാട് നടത്തിയിരുന്നത് വെസ്റ്റേണ്‍ യൂണിയന്‍ വഴിയാണ് എന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ 2011 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ നടന്നത് ഈ പണം ഉപയോഗിച്ചായിരുന്നു. ഈ പണമിടപാട് നടത്താനായി ഇദ്ദേഹം നടത്തിയ ഫോണ്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നു എന്‍ഐഎയുടെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അമേരിക്ക ഇദ്ദേഹത്തിന്റെ പിതാവായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീനെ അന്താരാഷ്ട്ര ഭീകരനായ ഈ വര്‍ഷം ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. കശ്മീരില്‍ സംഘടന നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇദ്ദേഹമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button