CinemaLatest NewsMovie SongsEntertainment

സംവിധായകന്‍ ഐവി ശശിയുടെ സംസ്കാരം കോഴിക്കോട് നടത്തണമെന്ന് രഞ്ജിത്

ചെന്നൈയില്‍ അന്തരിച്ച സംവിധായകൻ ഐ.വി.ശശിയുടെ സംസ്കാരം കോഴിക്കോട്ട് നടത്തണമെന്ന് രഞ്ജിത്ത്. ബന്ധുക്കൾ സമ്മതിച്ചാൽ കോഴിക്കോട്ട് സംസ്കാരം നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കാൻ തയാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.

മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരന്‍ ഐ.വി.ശശി ഇന്ന് രാവിലെയാണ് ചെന്നൈയിൽ മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ ചെന്നൈ വടവളങ്ങിയിലെ വസതിയിൽ എത്തിച്ചിരിക്കുകയാണ്. ദേശീയ പുരസ്കാരജേതാവായ അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ജെ സി ഡാനിയല്‍ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button