Latest NewsNewsIndia

ഷെറിൻ മാത്യൂസിന്റെ കൊലപാതകം: ബിഹാറിലെ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍ : കേന്ദ്ര സർക്കാർ നേരിട്ട് ഇടപെടും

പാറ്റ്‌ന: ബീഹാറിലെ ശിശു സംരക്ഷണ കേന്ദ്രങ്ങൾ പോലീസ് നിരീക്ഷണത്തിൽ. അമേരിക്കയിൽ മരിച്ച ഷെറിൻ മാത്യൂസിനെ ദത്തെടുത്ത സംഭവവുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം ആരംഭിച്ചു. നളന്ദയിലെ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍നിന്നു രണ്ടുവര്‍ഷം മുന്‍പാണ് എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. കുട്ടിയെ ദത്തെടുത്തതു നടപടിക്രമങ്ങള്‍ പാലിച്ചാണോ എന്നതു സംബന്ധിച്ച്‌ നളന്ദ ജില്ലാ മജിസ്ട്രേട്ട് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

കുട്ടിയെ ദത്തുനല്‍കിയ നളന്ദയിലെ സ്ഥാപനം ഒന്നരമാസം മുന്‍പു പൂട്ടിച്ചതായും ജില്ലാ മജിസ്ട്രേട്ട് വ്യക്തമാക്കി. ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍നിന്നു കുട്ടികളെ ദത്തുനല്‍കുന്നതു പലപ്പോഴും പൊലീസിന്റെ അറിവോടെയല്ലെന്നു നളന്ദ ജില്ലാ പൊലീസ് സൂപ്രണ്ട് സുധീര്‍ കുമാര്‍ പോരിഖ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടന്നതു വിദേശത്തായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടാണ് സംഭവത്തില്‍ ഇടപെടുക. മരണം സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പൊന്നും യുഎസില്‍നിന്നോ കേന്ദ്ര സര്‍ക്കാരില്‍നിന്നോ ലഭിച്ചിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേട്ട് പറഞ്ഞു.

2015 ഫെബ്രുവരി നാലിന് സന്നദ്ധ സംഘടനയിൽ നിന്ന് ലഭിച്ച കുട്ടിയെ നളന്ദയിലെ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തിൽ നിന്ന് കഴിഞ്ഞ ജൂണ്‍ 23നാണ് വെസ്ലിയും സിനിയും ദത്തെടുത്ത് അമേരിക്കയിലേക്കു കൊണ്ടുപോയത്.  മൂന്നടി ഉയരമുള്ള കുഞ്ഞിന് 22 പൗണ്ടായിരുന്നു തൂക്കം. കാഴ്ചയും കുറവായിരുന്നു. പ്രായത്തിനനുസരിച്ച സംസാരശേഷിയും ഇല്ലായിരുന്നത്രേ. വിവാഹം കഴിഞ്ഞ് നാളുകള്‍ക്കു ശേഷം ഒരു പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ അവള്‍ക്ക് കൂട്ടായി ഒരു പെണ്‍കുട്ടി കൂടി വേണമെന്ന ആഗ്രഹത്താലാണ് നളന്ദയിലെ മദര്‍ തെരേസയുടെ പേരില്‍ നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് രണ്ടു വയസുകാരി ഷെറിനെ ദത്തെടുക്കുന്നത്.

സരസ്വതി എന്നായിരുന്നു യഥാര്‍ത്ഥ പേര്. ഗയയില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച നിലയിലായിരുന്നു സരസ്വതിയെ സന്നദ്ധ സംഘടന കണ്ടെത്തിയത്. തുടർന്ന് ഇവർ ആശ്രമത്തിൽ എത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button