Latest NewsNewsIndiaInternational

പ്രിയ സുഹൃത്തിനെയും ജനങ്ങളെയും കാണാൻ ഞാൻ ഇന്ത്യയിലേക്ക് വരുന്നു: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. 15 വർഷം മുൻപ് ഏരിയല്‍ ഷാരോണ്‍ ആയിരുന്നു ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി.

“ജനുവരിയില്‍ ഞാന്‍ ഇന്ത്യ സന്ദര്‍ശിക്കും. എന്റെ പ്രിയ സുഹൃത്ത് നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ ജനങ്ങളേയും കാണുമെന്ന് “ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതെ സമയം ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യന്‍ സന്ദര്‍ശനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.നരേന്ദ്രമോദി കഴിഞ്ഞ ജൂലയില്‍ ഇസ്രായേല്‍ സന്ദര്‍ശനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button