Latest NewsNewsInternational

ജോണ്‍.എഫ്.കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ യുഎസ് സര്‍ക്കാര്‍ പുറത്തു വിട്ടു

വാഷിംഗ്ടണ്‍ : അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോണ്‍.എഫ്.കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ ഒരു ഭാഗം യുഎസ് സര്‍ക്കാര്‍ ഓണ്‍ലൈനായി പുറത്തുവിട്ടു.ടെക്സസിലെ ഡാലസില്‍ 1963 നവംബര്‍ 22ന് ഉച്ചയ്ക്കു 12.30നാണ് ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്നയാളുടെ വെടിയേറ്റ് കെന്നഡി കൊല്ലപ്പെടുന്നത്. സംഭവസ്ഥലത്തിനു സമീപമുള്ള ഒരു കെട്ടിടത്തിലെ ആറാം നിലയില്‍ നിന്നാണു ഇരുപത്തിനാലുകാരനായ ഓസ്വാള്‍ഡ് കെന്നഡിയുടെ നേരെ വെടിവച്ചത്.

ഓസ്വാള്‍ഡാകട്ടെ മണിക്കൂറുകള്‍ക്കകം ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമയുടെ വെടിയേറ്റു മരിച്ചു. പൊലീസ് അറസ്റ്റു ചെയ്ത് കൈയാമം വച്ചു കൊണ്ടുപോകുമ്ബോള്‍, എല്ലാവരും നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. ജാക്ക്റൂബി പിന്നീട് ജയിലില്‍ വച്ചു കാന്‍സര്‍ ബാധിച്ചു മരിച്ചു. അതേസമയം വര്‍ഷങ്ങളായി കെന്നഡി വധത്തിലെ നിഗൂഢതകളെപ്പറ്റി അന്വേഷിക്കുന്ന വിദഗ്ധ സംഘങ്ങള്‍ക്കു പുതിയ രേഖകള്‍ സഹായകരമാകില്ലെന്നാണു കരുതുന്നത്.

കെന്നഡിയുടെ വധത്തിനു പിന്നാലെയാണ് രാഷ്ട്രീയപരമായ കാരണങ്ങളാലുള്ള കുപ്രസിദ്ധ കൊലപാതകങ്ങള്‍ യുഎസില്‍ അരങ്ങേറിയത്. നാഷനല്‍ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിരുന്ന 2891 സുപ്രധാന രേഖകളാണ് അമേരിക്ക ഇപ്പോള്‍ പുറത്തിറക്കിയത്. പുറത്തിറക്കാത്ത രേഖകളെ കുറിച്ച്‌ വിശദമായി പഠിക്കാന്‍ സര്‍ക്കാര്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് 180 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button