Uncategorized

കബാലിയ്ക്ക് ശേഷം മറ്റൊരു രജനി ചിത്രവുമായി പാ രഞ്ജിത്

കബാലിയ്ക്ക് ശേഷം മറ്റൊരു രജനി ചിത്രവുമായി എത്തുകയാണ് പാ രഞ്ജിത്. കാല കാരികാല എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2018 ഏപ്രിലോടെ റിലീസിനെത്തുമെന്നാണ് വാർത്തകൾ.ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിരുന്നത്.ശങ്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ രജനി ചിത്രം 2.0 ജനുവരിയില്‍ റിലീസ് ചെയ്യുന്നതു കൂടി പരിഗണിച്ചാണ് കാല കരികാല ഏപ്രിലിലേക്ക് മാറ്റിയതെന്ന് സൂചനയുണ്ട്. തിരുന്നെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അവിടത്തെ തമിഴരുടെ നേതാവായി മാറുന്ന ഒരാളുടെ കഥ പറയുന്ന ചിത്രത്തിൽ ഹുമ ഖുറേഷിയാണ് നായികയാകുന്നത്.

shortlink

Post Your Comments


Back to top button