Latest NewsKeralaNews

അർദ്ധ രാത്രി വനിതാ ഹോസ്റ്റലിലെത്തിയ എസ് ഐയെ ചോദ്യം ചെയ്ത വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വനിതാ ഹോസ്റ്റലില്‍ രാത്രി അസമയത്ത് എത്തിയ മെഡിക്കല്‍ കോളേജ് എസ്‌ഐയെ ആളറിയാതെ ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി. മെഡിക്കല്‍ കോളേജ് എസ് ഐ ഹബീബുള്ളയ്‌ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തെ ലോഡീസ് ഹോസ്റ്റലിലാണ് മെഡിക്കല്‍കോളേജ് എസ് ഐ പാതിരാത്രി എത്തിയത്.

അസമയത്ത് അപരിചിതർ പതിവായി എത്തി പ്രശ്നം ഉണ്ടാക്കുന്നതിനാലാണ് എസ് ഐ എ ചോദ്യം ചെയ്തതെന്നാണ് വിദ്യാർത്ഥിയുടെ നാട്ടുകാർ പറയുന്നത്. ലേഡീസ് ഹോസ്റ്റലിന്റെ അയൽവാസിയാണ് വിദ്യാർത്ഥി. കാമുകിയുടെ മുന്നിൽ വെച്ച് ചോദ്യം ചെയ്തതിനാൽ എസ് ഐക്ക് ദേഷ്യം വരികയും വിദ്യാർത്ഥിയെ പൊതിരെ തല്ലുകയും ചെയ്തു. തുടർന്ന് വീട്ടുകാർ എല്ലാവരും എത്തിയപ്പോൾ വിദ്യാർത്ഥിയെ ജീപ്പിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ തടഞ്ഞു. ഇപ്പോൾ എസ് ഐക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ് വീട്ടുകാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button