Latest NewsKeralaNewsEditorial

കലഹമുന്നണിയിലെ മന്ത്രിയും സംസ്ഥാനത്തിന്റെ എ ജി യും കൊമ്പുകോർക്കുമ്പോൾ

മന്ത്രി തോമസ് ചാണ്ടി കായൽ കയ്യേറിയ കേസിൽ റവന്യു മന്ത്രിയും അഡ്വക്കേറ്റ് ജനറലും തമ്മിലുള്ള കൊമ്പുകോർക്കൽ ശ്രദ്ധേയമാകുന്നു.റവന്യു മന്ത്രിക്ക് ശക്തമായ പിന്തുണയേകി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട് എന്നതിനാൽ പോര് കൂടുതൽ മുറുകുന്നു എന്ന് വ്യക്തം.

കേസിൽ രഞ്ജിത്ത് തമ്പാനെ പോലെയുള്ള സീനിയർ അഭിഭാഷകരാണ് ഹാജരാകേണ്ടതെന്ന മന്ത്രി ചന്ദ്ര ശേഖരന്റെ കത്തും അതിനു മറുപടിയെന്നോണമുള്ള എ ജി യുടെ വാർത്ത സമ്മേളനവുമാണ് ഇപ്പോൾ പ്രശ്നങ്ങളെ കൂടുതൽ ചൂടുപിടിപ്പിച്ചിരിക്കുന്നത്.റവന്യു വിഷയങ്ങൾ ആരുടേയും തറവാട് സ്വത്തല്ല എന്നും ഇത്തരം കേസുകളിൽ മുഖ്യമന്ത്രി പോലും ഇടപെടാത്ത സാഹചര്യത്തിൽ മറ്റൊരു മന്ത്രി പറഞ്ഞാൽ അനുസരിക്കേണ്ട കാര്യമില്ലെന്ന് എ ജി പരസ്യമായി പത്ര സമ്മേളനത്തിൽ പറഞ്ഞത് റവന്യു മന്ത്രിക്ക് ക്ഷീണമായി തീർന്നു എന്നാണ് കരുതേണ്ടത്.അതാണ് സത്യവും.

ഇതിനു മറുപടിയായി താൻ മൂന്നേമുക്കാൽ കോടി വരുന്ന മലയാളികളുടെ തറവാടായ കേരളത്തിന്റെ റവന്യു വകുപ്പ് മന്ത്രിയാണെന്നും അതുകൊണ്ട് തന്നെ ആ തറവാട്ടിലെ വിഷയങ്ങൾ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വമായതിനാൽ ഇത്തരം വിഷയങ്ങളിൽ ഇനിയും ഇടപെടുമെന്നും മന്ത്രി ഇ. ചന്ദ്ര ശേഖരൻ പറഞ്ഞു.കൂടാതെ മന്ത്രിയ്ക്ക് പിന്തുണയേകി രംഗത്ത് വന്ന കാനം രാജേന്ദ്രൻ പറഞ്ഞത് ഒരു അഡ്വക്കേറ്റ് ജനറലും സർക്കാരിനു മുകളിൽ അല്ലെന്നും ഇത്തരം കേസുകളിൽ ഇടപെടാനുള്ള അധികാരം ഭരണ ഘടന 165 വകുപ്പ് 1 , 2 , 3 സെക്ഷനിൽ വിശദീകരിക്കുന്നുണ്ടന്നെന്നും ആണ്.

കായൽ കയ്യേറ്റം പോലൊരു ഗുരുതര പ്രശ്നം ഉള്ളപ്പോൾ അത് പരിഹരിക്കാനും സത്യം കണ്ടെത്താനും ശ്രമിക്കുന്നതിന് പകരം ഉത്തരവാദിത്വപെട്ടവർ പരസ്പരം കുറ്റമാരോപിക്കുന്ന ഈ അവസ്ഥയും പരസ്യമായുള്ള കൊമ്പുകോർക്കലും അങ്ങേയറ്റം നാണക്കേട് ഉണ്ടാക്കുന്ന ഒരു സംഭവമാണെന്നുള്ള ബോധം ഇരുകൂട്ടർക്കും എപ്പോഴാണ് ഉണ്ടാകുക എന്നറിയില്ല.ഒരു ഭാഗത്തു നിയമം പഠിച്ച എ ജി യും മറുഭാഗത്ത് മന്ത്രിമാരും. ഇരു ഭാഗത്തുള്ളവരും ജനങ്ങളോട് മറുപടി പറയേണ്ടവർ തന്നെ.
ഏതായാലൂം എ ജി സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഇത്തരമൊരു തീരുമാനം തനിയെ ഇടുക്കില്ലെന്നത് വ്യക്തമാണ്.കൂടാതെ ഇത്രയും രൂക്ഷമായ പരസ്പര ആരോപണങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രിയും നിയമ മന്ത്രിയും നിശബ്ദത പാലിക്കുന്നത് സംശയത്തോടെയേ കാണാൻ കഴിയു.

shortlink

Related Articles

Post Your Comments

Related Articles


Back to top button