CricketLatest NewsNewsSports

തുടര്‍ച്ചയായ ഏഴാം പരമ്പര ജയം സ്വന്തമാക്കി ഇന്ത്യ

കാണ്‍പൂര്‍: തുടര്‍ച്ചയായ ഏഴാം പരമ്പര ജയം സ്വന്തമാക്കി ഇന്ത്യ. ന്യൂസീലന്‍ഡിനു എതിരെയായ ഏകദിന പരമ്പര ഇന്ത്യ 2 -1 സ്വന്തമാക്കി. ഈ മത്സരത്തിൽ ജയം നേടിയതോടെ നായകനായ വിരാട് കോഹ്ലിക്കു പുതിയ റിക്കോര്‍ഡ് ലഭിച്ചു. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഏകദിന പരമ്പര സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനായി കോഹ്ലി മാറി. ധോണിയെും ദ്രാവിഡിനെയും മറികടന്നാണ് ഈ നേട്ടം കോഹ്ലി സ്വന്തമാക്കിയത്. കാണ്‍പൂര്‍ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കു വേണ്ടി രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവർ സെഞ്ചുറി നേടി. ഇവരുടെ മികവില്‍ ഇന്ത്യ 337 റണ്‍സാണ് നേടിയത്. ന്യൂസിലന്‍സ് 331 റണ്‍സിനു പോരാട്ടം അവസാനിപ്പിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button