KeralaLatest NewsNews

തെക്കുനിന്നും വടക്കുനിന്നും ആരംഭിച്ച ജനജാഗ്രതാ യാത്രകൾ സി.പി.എമ്മിന് തലവേദന യാത്രകളായി മാറുന്നു

തിരുവനന്തപുരം: ബി.ജെ.പി.യുടെ ജന രക്ഷാ യാത്രയ്ക്ക് ബദലായി തെക്കുനിന്നു കാനവും വടക്കുനിന്ന് കോടിയേരിയും ആരംഭിച്ച ജന ജാഗ്രതാ യാത്രകൾ സി.പി.എമ്മിന് തലവേദനയാകുന്നു.കാസർകോടുനിന്ന് ആരംഭിച്ച ഉത്തരമേഖലായാത്ര കോഴിക്കോട് കൊടുവള്ളിയിലെത്തിയപ്പോഴേക്ക് ജാഥാ ക്യാപ്റ്റന്‍ കോടിയേരി ബാലകൃഷ്ണന്‍ സ്വർണ്ണകടത്ത് പ്രതിയുടെ ആഡംബര കാറിൽ യാത്ര ചെയ്തത് സി.പി.എമ്മിനെ . പ്രതിക്കൂട്ടിലാക്കി.

കാനം രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്നു കോട്ടയംവരെയെത്തിയ തെക്കന്‍ മേഖലാജാഥയാകട്ടെ തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐയുടെ ‘നയപ്രഖ്യാപനയാത്ര’യായി. റവന്യൂ സെക്രട്ടറി പി.എച്ച്‌. കുര്യനും അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിനുമെതിരേ കാനം തൊടുക്കുന്ന ഓരോ അമ്പും സര്‍ക്കാരിന്‍റെയും സി.പി.എമ്മിന്‍റെയും നെഞ്ചിലാണു തറയ്ക്കുന്നത്.

കായൽ കയ്യേറ്റ വിഷയത്തിൽ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം തോമസ് ചാണ്ടിക്കെതിരേ നിയമനടപടി നിര്‍ദേശിച്ച റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ സ്വന്തം വകുപ്പു സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും തള്ളിപ്പറഞ്ഞതോടെ യാത്രയിലുടനീളം കാനം വിമർശിക്കുന്നത് മന്ത്രിക്കു മുകളിലല്ല വകുപ്പു സെക്രട്ടറിയും എ.ജിയുമെന്നുമാണ്.

കോടിയേരിയാകട്ടെ സ്വര്‍ണക്കള്ളക്കടത്തുകേസില്‍ പ്രതിയായ ഷഹബാസിന്‍റെ കൂട്ടാളി ഫൈസലിന്റെ 40 ലക്ഷം രൂപ വിലയുള്ള മിനികൂപ്പര്‍ കാറിൽ കയറിയതോടെ വിവാദ നായകനായി മാറുകയാണ്.ഈ രണ്ട് വിഷയത്തിലും മറുപടി പറയേണ്ടത് സർക്കാരാണ്.യഥാർത്ഥത്തിൽ കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരേ രാഷ്ട്രീയപ്രചാരണം ലക്ഷ്യമിട്ട യാത്ര, മുന്നണിയിലെ പ്രശ്നങ്ങളുടെ ‘വിളംബരജാഥ’യായതോടെ അണികളും നിരാശയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button