Latest NewsNewsIndia

മത്സര പരീക്ഷകളെ കുറിച്ചും സ്വകാര്യ ട്യൂഷനെ കുറിച്ചും യുനെസ്കോയുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍

മത്സര പരീക്ഷകളും സ്വകാര്യ ട്യൂഷനുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഹാനീകരമെന്ന്  യുനെസ്കോയുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഇടുങ്ങിയ മാനദണ്ഡങ്ങളെ എഡ്യൂക്കേഷൻ അടിസ്ഥാനമാക്കിയുള്ള മത്സര പരീക്ഷകള്‍ തട്ടിപ്പുകള്‍ക്കും പലവിധത്തിലുള്ള ക്രമക്കേടുകള്‍ക്കും വഴിയൊരുക്കും. ഐക്യരാഷ്ട്രസഭ വിദ്യാഭ്യാസ ഏജന്‍സി യുനെസ്കോയുടെ ഗ്ലോബല്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ട്‌ ആണ് ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
 
ദരിദ്രരായ ജനങ്ങള്‍ക്കുള്ള ശിക്ഷയാണിതെന്നും പ്രൊഫഷണല്‍ കോളേജ് പ്രവേശനത്തിനും മറ്റുള്ള മത്സരപരീക്ഷകള്‍ പഠനത്തെ തെറ്റായി സ്വാധീനിക്കുമെന്നും യുനെസ്കോ വ്യക്തമാക്കി. ദേശീയ ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ 2015യില്‍ 2672 കുട്ടികളാണ് തോല്‍വികാരണം ആത്മഹത്യ ചെയ്തത്. സ്വകാര്യ ട്യൂഷന്‍ കുട്ടികളുടെ പഠനഭാരവും പിരിമുറുക്കം കൂട്ടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
വിദ്യാഭ്യാസത്തിലെ അസമത്വം വര്‍ധിപ്പിക്കും. ഇന്ത്യയില്‍ 2008 ല്‍ നടന്ന സര്‍വേപ്രകാരം നഗരങ്ങളിലെ 40 ശതമാനം വിദ്യര്‍ത്ഥികള്‍ക്ക് സ്വകാര്യ ട്യൂഷന്‍ ലഭിച്ചപ്പോള്‍ ഗ്രാമങ്ങളില്‍ ഇത് 26 ശതമാനം മാത്രമാണെന്നാണ് മറ്റു കണ്ടെത്തലുകള്‍. പരീക്ഷകള്‍ക്ക് മാത്രമായി പഠനം പരിമിതപെടുത്താനാണ് ഇത് ഇടയാക്കുക. സ്കൂളുകളെയും അധ്യാപകരെയും വിലയിരുത്താന്‍ മത്സരപരീക്ഷകളെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതായും യുനസ്കോ ഡയറക്ടര്‍ ഇന്‍ചാര്‍ജ് മാനോസ് അന്റോണിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button