KeralaLatest NewsNews

കള്ളക്കടത്തുകാരെ ന്യായീകരിയ്ക്കുന്ന ഭാസുരേന്ദ്ര ബാബുവിന് അഡ്വ.ജയശങ്കര്‍ നല്‍കിയ കിടിലന്‍ മറുപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ഏറെ ചര്‍ച്ചാ വിഷയമായിരിക്കുന്നത് ആഢംബര കാര്‍ യാത്രാവിവാദവും അതുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ സ്വര്‍ണ്ണക്കടത്തുകാരുമായി ഇടത് എംഎല്‍എമാര്‍ക്കുള്ള ബന്ധവുമാണ്. ഇത് സംസ്ഥാന സര്‍ക്കാറിനെ ഏറെ പ്രതിക്കൂട്ടിലാക്കിയരിക്കുകയാണ്.

ഇടതു എംഎല്‍എമാരായ കാരാട്ട് അബ്ദുള്‍ റസാഖും പിടിഎ റഹീമിനുമാണ് കോഫോപോസ കേസ് പ്രതികളായ സ്വര്‍ണ്ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്. എന്നാല്‍, സ്വര്‍ണ്ണക്കടത്തുകാരുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന കാര്യം എംഎല്‍എയും സമ്മതിക്കുന്നു. ഇനിയും ക്ഷണം കിട്ടിയാല്‍ ഇവരെ കാണുമെന്നാണ് പി ടി എ റഹീം പറഞ്ഞത്. സര്‍ക്കാറിന് ലഭിക്കേണ്ട കോടികളുടെ നികുതി വെട്ടിച്ചാണ് ഇവര്‍ സ്വര്‍ണം കടത്തുന്നത്. രാജ്യദ്രോഹത്തിന് സമാനമായ ഈ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കൊടിപിടിക്കുന്ന എംഎല്‍എമാരുടെ നടപടിയാണ് മിക്ക ദൃശ്യമാധ്യമങ്ങളിലും ചര്‍ച്ചയായത്.

ഈ ചര്‍ച്ചയില്‍ ഇന്നലെ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കറും സി.പി.എം സഹയാത്രികനായ ഭാസുരേന്ദ്ര ബാബുവും തമ്മില്‍ ഏറ്റുമുട്ടി. സ്വര്‍ണ്ണക്കടത്ത് വലിയ കേസൊന്നും അല്ലെന്ന് ഭാസുരേന്ദ്ര ബാബു പറഞ്ഞതോടെ കടുത്ത ഭാഷയിലാണ് അഡ്വ. ജയശങ്കര്‍ മറുപടി നല്‍കിയത്. ഭാസുരേന്ദ്ര ബാബു പറയുന്നത് ശുദ്ധ അസംബന്ധവും രാജ്യദ്രോഹവും തെമ്മാടിത്തരവുമാണെന്ന് പറഞ്ഞാണ് ജയശങ്കര്‍ മറുപടി നല്‍കിയത്.

സ്വര്‍ണ്ണക്കടത്ത് ഒരു വിഷയമേ അല്ലെന്ന് ഭാസുരേന്ദ്ര പറയും എന്നല്ലാതെ ഒരു സി.പി.എം നേതാക്കളും പറയില്ലെന്നാണ് ജയശങ്കര്‍ പറഞ്ഞത്. അതുകൊണ്ടാണ് സി.പി.എം നേതാക്കളാരും ചര്‍ച്ചക്ക് വരാത്തതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ജയശങ്കര്‍ കത്തിക്കയറുകയായിരുന്നു. ഭാസുരേന്ദ്ര ബാബു പറയുന്നത് ശുദ്ധ തെമ്മാടിത്തരമാണ്…രാജ്യദ്രോഹവുമാണ്… തല്ലുകൊള്ളിത്തരവുമാണ്. ആയിരം കോടിയുടെ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവന്നത് പ്രശ്‌നമല്ലെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കും. ഭാസുരേന്ദ്ര ബാബു പറഞ്ഞത്, അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. ഇത് രാജ്യദ്രോഹ പരമായ അഭിപ്രായമാണ്- ജയശങ്കര്‍.

അദ്ദേഹത്തെ ഒരു കപ്പലില്‍ കൊണ്ടുപോയി നടുക്കടലില്‍ കൊണ്ടുപോയി തള്ളിയിടണം. അത്രയും ഗുരുതരമായ അഭിപ്രായമാണ് അദ്ദേരഹത്തിന്റെയും ഭീകരവാദത്തേക്കാള്‍ ഗുരുതരമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്ന പ്രവൃത്തിയെയാണ് ന്യായീകരക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുകയാണ്. ഈ കെളവനെയൊക്കെ ചര്‍ച്ചക്ക് വിളിച്ച നിങ്ങളെയാണ് തല്ലേണ്ടേത്. ഇയാളൊക്കെ രാജ്യത്തെ ദ്രോഹിക്കുകയാണ്.-ജയശങ്കര്‍ പറഞ്ഞു.

ദേഷ്യം കൊണ്ട് ജയശങ്കര്‍ പരിധിവിട്ടപ്പോഴും അവതാരികയായ അപര്‍ണ വിഷയത്തില്‍ കൃത്യസമയത്ത് ഇടപെട്ടില്ല. ഉടന്‍ തന്നെ മറുപടി പറയാന്‍ ഭാസുരേന്ദ്ര ബാബുവിന് അവസരം നല്‍കിയതുമില്ല. പിന്നീട് തന്റെ ഊഴമായപ്പോള്‍ താന്‍ അഭിപ്രായം പറയാന്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഭാസുരേന്ദ്ര ബാബു പറഞ്ഞു. സ്പിരിറ്റ് കടത്തുപോലെയുള്ള സംഭവമല്ല, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറില്‍ സ്പിരിറ്റു കടത്തുകാരായ രണ്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നുവെന്നും ഭാസുരേന്ദ്ര ബാബു പറഞ്ഞു.

എന്തായാലും ചര്‍ച്ച കണ്ടു കൊണ്ടിരുന്ന ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജിന് ഭാസുരേന്ദ്ര ബാബുവിനെ തെറിപറഞ്ഞത് സഹിച്ചില്ല. ജയശങ്കറിനെ ഫേസ്ബുക്കിലൂടെ തെറി വിളിച്ചു കൊണ്ടാണ് പി എം മനോജ് പ്രതിഷേധിച്ചത്. ”ജയശങ്കര്‍ ഒരു നാറിയാണെന്നറിയാം. പരമ നാറിയാണെന്ന് ബോധ്യപ്പെട്ടു ന്യൂസ് 18 ചര്‍ച്ചയില്‍. ആ പരമ നാറിയുടെ അഴുക്ക് ചാല്‍ ഭാഷയ്ക്ക് മറുപടി പറയാത്ത ആങ്കര്‍ അപര്‍ണ്ണ എത്ര മാത്രം നെറികേട് കാട്ടി എന്നതിലാണാശ്ചര്യം-” എന്നായിരുന്നു ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

 

 

 

 

 

Related Articles

Post Your Comments


Back to top button