Latest NewsKerala

ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ടു​ത്ത സം​ഭ​വം ; വിദേശികൾ പിടിയിൽ

തൃ​ശൂ​ർ: ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ടു​ത്ത സം​ഭ​വം വിദേശികൾ പിടിയിൽ. കാ​മ​റൂ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​നോ​നി പി​യോ​ര (52), സി​മോ ഫോ​ട്സോ വി​ക്ട​ർ (49), ടെ​നെ ഫൊ​ങ്കോ ഗു​സ്താ​വെ ജൂ​ലി​സ് ബോ​ലി​സ് (42) എ​ന്നി​വ​രാ​ണ് തൃ​ശൂ​രി​ലെ ഹോ​ട്ട​ലി​ൽ​നി​ന്നു 16 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പിടിയിലായത്. 6,38,000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളും ക​ള്ള​നോ​ട്ട് നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അറസ്റിലായ മ​തി​ല​കം സ്വ​ദേ​ശി അ​ശോ​ക​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണു വി​ദേ​ശി​ക​ളും ക​ള്ള​നോ​ട്ട് കേ​സി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്നു തെ​ളി​ഞ്ഞ​ത്.

ഈ ​മാ​സം ആ​റി​നു രാ​ത്രിയാണ് തൃ​ശൂ​ർ ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന​ടു​ത്തു​ള്ള ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ക്കാ​നെ​ത്തി​യ ര​ണ്ടു വി​ദേ​ശി​ക​ളും ഒരു മ​ല​യാ​ളി​യും കൊ​ണ്ടു​വ​ന്ന ബാ​ഗി​ൽ നി​ന്നാ​ണു 16 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ക​ട​ലാ​സു​ക​ളും കണ്ടെടുത്തത് പോലീ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നു സം​ശ​യം തോ​ന്നി​യ ഇ​വ​ർ ബാ​ഗു​പേ​ക്ഷി​ച്ചു ഹോ​ട്ട​ലി​ൽ​നി​ന്നും ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു എന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button