KeralaLatest NewsNews

സോളാർ കേസ് റിപ്പോർട്ടിന്റെ പുറത്ത് അഡല്‍റ്റ്സ് ഒണ്‍ലി എന്നെഴുതേണ്ടി വരും; ഇത് കുട്ടികൾ വായിക്കരുത് : കോടിയേരി

തിരുവനന്തപുരം: സോളാർ കേസിൽ കോൺഗ്രസ്സിനെ അതി രൂക്ഷമായി പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. റിപ്പോര്‍ട്ടിന്റെ കവറിന് പുറത്ത് അഡല്‍റ്റ്സ് ഒണ്‍ലി എന്നെഴുതണമെന്ന് കോടിയേരി പരിഹസിച്ചു.

ഇത് നിയമസഭാ രേഖകളിൽ വന്നാൽ കുട്ടികൾ വായിക്കരുതെന്നും കോടിയേരി പറഞ്ഞു. റിപ്പോർട്ട് പുറത്തു വന്നാൽ കോൺഗ്രസിനുള്ളിൽ യുദ്ധം തന്നെ നടക്കുമെന്നും കോടിയേരി പറഞ്ഞു. കള്ളപ്രചാരണങ്ങളിലൂടെ ഹിന്ദു-മുസ്ലിം ലഹള സൃഷ്ടിക്കുകയായിരുന്നു ബിജെപിയുടെ ജന രക്ഷ യാത്ര എന്നും കോടിയേരി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button