KeralaLatest NewsNews

ഭൂമി കയ്യേറ്റ കേസ്: റവന്യൂവകുപ്പും എ.ജി.യും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്ന് സിപിഐ പിന്മാറുന്നു

തിരുവനന്തപുരം: മന്ത്രിയുടെ ഭൂമി കയ്യേറ്റക്കേസില്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍(എ.എ.ജി.) രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന നിലപാടില്‍ നിന്ന് സിപിഐ പിന്മാറുന്നു. കേസില്‍ കോടതിയില്‍ സര്‍ക്കാരിനു വേണ്ടി ആരു ഹാജരാകണമെന്നതിനെച്ചൊല്ലി റവന്യൂവകുപ്പും എ.ജി.യും തമ്മിലുള്ള തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന എ.ജിയുടെ ഓഫീസ് നല്‍കിയ പശ്ചാത്തലത്തിലാണ് സിപിഐ പിന്മാറുന്നത്.ഈ വിഷയത്തില്‍ എജിക്ക് സിപിഐഎമ്മിന്റെ പിന്തുണയും ഉണ്ടെന്ന് സിപിഐക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കേസ് സംബന്ധിച്ച് റവന്യൂ വകുപ്പ് മുന്നോട്ടുവെച്ച കാര്യങ്ങളിൽ തെറ്റില്ലെന്ന അഭിപ്രായത്തിലാണ് സിപിഐ നേതൃത്വം. കേസ് നടത്തിപ്പ് സംബന്ധിച്ച് ചില കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞു. ഇനി കേസിൽ വിധി വന്നതിന് ശേഷമേ പുതിയ തീരുമാനങ്ങൾ ഉണ്ടാകുകയുള്ളു എന്ന് സിപിഐ വ്യക്തമാക്കി.

സർക്കാരിന്‍റെ താത്പര്യം മുന്‍നിര്‍ത്തിയാണ് രഞ്ജിത് തമ്പാനെ കേസ് ഏല്പിക്കണമെന്ന നിലപാട് റവന്യൂ വകുപ്പ് മുന്നോട്ടുെവച്ചത്. മൂന്നാര്‍ അടക്കം റവന്യൂ സംബന്ധമായ ഒട്ടേറെ കേസുകള്‍ കൈകാര്യം ചെയ്ത പരിചയമാണ് ഈ നിര്‍ദേശത്തിനു കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എ.ജി. സി.പി. സുധാകര പ്രസാദിന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ കത്തു നല്‍കിയത്.

എന്നാല്‍, കേസുകള്‍ ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നത് താനാണെന്ന നിലപാട് എ.ജി.യുടെ ഓഫീസ് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേസിലെ വിധി വരുന്നതുവരെ തന്ത്രപരമായ നിലപാട് സ്വീകരിക്കുന്നതാകും ഉചിതമെന്ന ചിന്തയിലാണ് സി.പി.ഐ. നേതൃത്വമിപ്പോള്‍.മന്ത്രി തോമസ്ചാണ്ടിയുടെ പേരിലുള്ള ഭൂമികൈയേറ്റക്കേസിന്‍റെ ചുമതല എ.എ.ജി.യെ ഏല്പിക്കണമെന്ന് നിര്‍ദേശിച്ച് ഉത്തരവിറക്കാന്‍ ആദ്യം റവന്യൂ വകുപ്പ് ആലോചിച്ചിരുന്നതായും സിപിഐ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button