Latest NewsIndiaNews Story

അപൂർവ്വ സംഗമത്തിന്റെ മണിമുഴക്കവുമായി ശ്രീനഗറിൽ ഒരു പള്ളി

ശ്രീനഗർ: കശ്മീർ താഴ്‌വരയിൽ 121 വര്‍ഷം പഴക്കമുള്ള പള്ളിയില്‍ വിവിധ മതസ്ഥര്‍ ഒന്നിച്ച് മണിമുഴക്കി. 50 വർഷത്തിനു ശേഷം വർഷങ്ങൾക്കു മുൻപ് തീപിടിത്തത്തിൽ നശിച്ച ക്രിസ്ത്യൻ പള്ളിയിലെ മണിയുടെ സ്ഥാനത്ത് പുതിയതു സ്ഥാപിച്ചു. ഇതോടെയാണ് മതസൗഹാർദത്തിന്റെ മഹത്തായ കാഴ്ചയ്ക്ക് പ്രദേശവാസികൾ സാക്ഷ്യം വഹിച്ചത്. മുസ്‌ലിം, ഹിന്ദു, സിഖ്, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവർ ശ്രീനഗറിലെ ഹോളി ഫാമിലി കാത്തലിക് പള്ളിയിലാണ് ഒരുമിച്ചു മണിമുഴക്കി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

1869ല്‍ റവ.വിങ്ക്‌ലിയുടെ നേതൃത്വത്തിലാണു മൗലാന ആസാദ് റോഡിലുള്ള ഈ പള്ളി നിർമിക്കുന്നത്. പള്ളിക്കു കീഴിൽ 40 കുടുംബങ്ങൾ ഉണ്ട്. 50 വർഷം മുൻപ് ശ്രീനഗറിന്റെ ഹൃദയഭാഗത്തുള്ള ഈ പള്ളിയിലെ മണി ഒരു തീപിടിത്തത്തില്‍ നശിക്കുകയായിരുന്നു. 1967 ജൂൺ ഏഴിനായിരുന്നു സംഭവം.

അതിനു ശേഷം അരനൂറ്റാണ്ടു കാലത്തേക്ക് മുഴങ്ങിയിട്ടേയില്ല. അഞ്ചു വർഷം മുൻപും പള്ളിക്കു നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ വർഷമാകട്ടെ മേഖലയിൽ മറ്റു മതവിഭാഗക്കാർക്കു നേരെ ആക്രമണം ശക്തമായതിനെത്തുടർന്ന് ക്രിസ്മസ് ആഘോഷങ്ങൾ പരിമിതമായാണ് ആഘോഷിച്ചത്. മറ്റ് ആഘോഷപരിപാടികളിലും ക്രിസ്ത്യൻ മതവിഭാഗക്കാർ മിതത്വം പാലിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button