Latest NewsNewsGulf

യുഎഇയില്‍ 41 ശതമാനം ആളുകളും വാഹനം ഓടിക്കുന്നത് അപകടകരമായ രീതിയില്‍

യു.എ.ഇയിലെ വാഹന അപകടങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. റോഡപകടങ്ങള്‍ക്കു കാരണമാകുന്ന അഞ്ചു കാര്യങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടത് തൊട്ടുമുമ്പ് പോകുന്ന വാഹനത്തോട് ചേര്‍ന്ന് വാഹനം ഓടിക്കുന്നതാണ്. ഇതു കാരണം യുഎഇയില്‍ വലിയ തോതില്‍ അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. വാഹനം കൂട്ടിയിടിച്ച് നിരവധി അപകടങ്ങള്‍ ഉണ്ടാക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ഓഗസ്റ്റ് 21 മുതല്‍ 28 വരെ യു.എസ്.ഗോവ് ഇന്‍ഷുറന്‍സും റോഡ്‌സ്ഫ്യൂട്ടിയും ക്യുഐസി ഇന്‍സുലേറ്ററും ചേര്‍ന്നു നടത്തിയ സര്‍വേയിലാണ് ഇതു വ്യക്തമായത്.

റോഡുകളില്‍ ഞങ്ങള്‍ എത്തുന്ന സമയത്തെല്ലാം നിരുത്തരവാദിപരമായി തൊട്ടുമുമ്പ് പോകുന്ന വാഹനത്തോട് ചേര്‍ന്ന് വാഹനം ഓടിക്കുന്നതു കാണാന്‍ സാധിച്ചതായി റോഡ് സേഫ്റ്റി മാനേജിംഗ് ഡയറക്ടര്‍ തോമസ് എഡെല്‍മാന്‍ പറഞ്ഞു. യു.എ.ഇ മോട്ടോറിസ്റ്റുകള്‍ ഭൂരിഭാഗവും ഇതിന്റെ പ്രശ്‌നങ്ങള്‍ അറിയുന്നവരാണ്. പക്ഷേ അത്തരം രീതിയില്‍ വാഹനം ഓടിക്കാത്തത് കേവലം 59 ശതമാനം പേര്‍ മാത്രമാണ്.

ഇത്തരം രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ മുമ്പില്‍ വാഹനം പതുക്കെ പോകുന്നതായി പറയുന്നു. അവര്‍ക്കുധൃതിയാണ്. ഇതു കാരണം അവര്‍ തങ്ങളുടെ ഇഷ്ടം അനുസരിച്ച് വാഹനം ഓടിക്കുന്നു. ഇതിന്റെ കാരണമായി 33 ശതമാനം ആളുകള്‍ പറയുന്നത് മുമ്പില്‍ പോകുന്ന ആളുകള്‍ പതുക്കെ പോകുന്നു എന്നാണ്. 10 ശതമാനം പേര്‍ പറയുന്നത് അവര്‍ വൈകി ഓടുന്നു എന്നാണ്.

ഇരുചക്ര വാഹനം ഓടിക്കുന്ന 43 ശതമാനം പേര്‍ക്കും ഡ്രൈവിങ് സ്‌കൂളില്‍ പഠിക്കുന്ന കാറുകളുടെ ഇടയില്‍ സുരക്ഷിതമായ ദൂരം പാലിക്കുന്നത് അറിയാന്‍ പാടില്ലെന്നും പഠനം വ്യക്തമാക്കുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button