Latest NewsCinemaNewsIndia

നടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

ബെംഗളൂരു: മലയാള സിനിമാ നടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. നടി റേബാ മോണിക്കാ ജോണിനെ ശല്യംചെയ്തെന്ന പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന, ഇലക്‌ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്ക്ളിന്‍ വിസിലിനെയാണ് മഡിവാള പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഞായറാഴ്ചകളില്‍ മഡിവാള ഹൊസൂര്‍ മെയിന്‍ റോഡിലെ പള്ളിയില്‍ പേകുന്നതിനിടെ സ്ഥിരമായി പിറകേനടന്ന് ശല്യം ചെയ്യുകയായിരുന്നു യുവാവ്.

കൂടാതെ മൊബൈലിലേക്ക് സ്ഥിരമായി മെസേജുകള്‍ അയയ്ക്കുകയും വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നടിയെ ശല്യം ചെയ്യുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ നവംബറോടെയാണ് ഇയാളുടെ ശല്യം തുടങ്ങിയത്. പലതവണ താക്കീത് നല്‍കിയെങ്കിലും യുവാവ് ശല്യം തുടര്‍ന്നതായി പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button