MollywoodCinemaMovie SongsEntertainment

23 വര്‍ഷങ്ങള്‍ക്ക് ശേഷം ആ മോഹന്‍ലാല്‍ സിനിമയില്‍ പൃഥിരാജും ഷാജി കൈലാസും ഒന്നിച്ചപ്പോള്‍ സംഭവിച്ചത്..!

ഷാജി കൈലാസ് രചനയും സംവിധാനവും നിര്‍വഹിച്ച പൃഥിരാജ് ചിത്രമാണ് സിംഹാസനം. ചിത്രത്തിനെ ആദ്യ തിരക്കഥ ഒരുക്കിയത് എസ് എന്‍ സ്വാമി ആയിരുന്നു. സ്വാമി തന്നെ ഒരുക്കിയ ഹിറ്റ്‌ ചിത്രമായ നാടുവാഴികളുടെ റീമേക്കായിരുന്നു സിംഹാസനം. മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രമായിരുന്നു നാടുവാഴികള്‍. 1989ല്‍ പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രം 1972ല്‍ പുറത്തുവന്ന ഗോഡ് ഫാദറിന്റെ കഥാതന്തുവില്‍ നിന്നും രൂപം കൊണ്ടതാണ്.

എന്നാല്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം നാടുവാഴികള്‍ റീമേക്ക് ചെയ്യാന്‍ ഷാജി കൈലാസ് തീരുമാനിക്കുകയായിരുന്നു. പൃഥിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കാന്‍ എസ് എന്‍ സ്വാമിയെ ഏല്‍പ്പിച്ചു. എന്നാല്‍ നാടുവാഴികളെക്കാള്‍ മുകളില്‍ നില്‍ക്കുന്ന രചന നിര്‍വഹിക്കാന്‍ എസ് എന്‍ സ്വാമിയ്ക്ക് കഴിഞ്ഞില്ല. തിരക്കഥ വായിച്ച പൃഥി ഈ സിനിമ ചെയ്യുന്നതിനേക്കാള്‍ നല്ലത് ചെയ്യാതിരിക്കുന്നതാണെന്നു അഭിപ്രായപ്പെട്ടു.

തിരക്കഥയില്‍ തൃപ്തനായിരുന്നില്ലെങ്കിലും ആ ചിത്രത്തില്‍ നിന്നും സംവിധായകന്‍ ഷാജി കൈലാസ് പിന്മാറിയില്ല. ഒടുവില്‍ എസ് എന്‍ സ്വാമിയെ മാറ്റി നിര്‍ത്തി ഷാജി കൈലാസ് തന്നെ രചനയും നിര്‍വഹിച്ചുകൊണ്ട് സിംഹാസനം പൂര്‍ത്തിയാക്കി. സായി കുമാര്‍, പൃഥിരാജ് തുടങ്ങിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വന്ന ചിത്രമാണ് സിംഹാസനം. ബോക്സ് ഒഫിസില്‍ വന്‍ പരാജയമാണ് ആ ചിത്രത്തിന് സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button