Latest NewsNewsGulf

ദുബായിയിൽ വിസ ക്രമീകരണത്തിനുള്ള കേന്ദ്രങ്ങൾ ഒഴിവാക്കുന്നു

ദുബായിയിൽ വിസ ക്രമീകരണത്തിനുള്ള കേന്ദ്രങ്ങൾ നിർത്തുന്നു. പകരം നൂതന സാങ്കേതിക മികവുള്ള 50 കേന്ദ്രങ്ങൾ ദുബായിലെ പല സ്ഥലങ്ങളിലായി നവംബർ 1 മുതൽ തുറന്ന് പ്രവർത്തിക്കും. ഒരു കുട കീഴിൽ തന്നെ വിവിധ തരം വിസ അനുബന്ധ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ന് മുതൽ സാധിക്കുമെന്ന് വിദേശ കാര്യ വക്താവ് പറഞ്ഞിരുന്നു.

ഈ ബുധനാഴ്ച്ച മുതൽ എമിറേറ്റ്സ് ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ സാങ്കേതിക തകരാർ ഉണ്ടായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ ആയിരുന്നു പുതിയ തീരുമാനം. എല്ലാ അപാകതകളും മാറ്റി കൊണ്ട് നവംബർ 1 മുതൽ വിസ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിച്ച് പരിഹാരം ചെയ്തു കൊടുക്കുമെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button