KeralaLatest NewsNews

സംസ്ഥാനത്ത് വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വ്യാപകം

 

കാസര്‍ഗോഡ്: സംസ്ഥാനത്ത് വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍സ വ്യാപകമാകുന്നു. അനധികൃതമായി സൂക്ഷിച്ചിരുന്ന വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടു ലക്ഷം രൂപാ വിലമതിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

കാസര്‍ഗോഡ് നഗരത്തില്‍ തായലങ്ങാടിയിലെ ഗോഡൗണിനകത്ത് നിന്നാണ് വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കണ്ടെത്തിയത്. നഗരം കേന്ദ്രീകരിച്ച് പുതിയ പേരിലുള്ള സൗന്ദര്യ വസ്ഥുക്കളുടെ വ്യാപാരം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണത്തിലായിരുന്നു. ഇതിനിടയിലാണ് ഗോഡൗണിനെകുറിച്ച് വിവരം ലഭിച്ചത്.

ക്രീം, ലോഷന്‍, സോപ്പ്, പൗഡര്‍ എന്നിങ്ങിനെ പതിനഞ്ചിലധികം ഇനങ്ങളിലായുള്ള ആയിരത്തോളം സാധനങ്ങളാണ് പിടികൂടിയത്. ഇവയില്‍ ഭൂരിഭാഗവും പാക്കിസ്ഥാനിലും ചൈനയിലും നിര്‍മ്മിച്ചതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിര്‍മ്മാണ കമ്പനിയുടേയോ ലൈസന്‍സിയുടെ പോരോ വിലാസമോ രേഖപ്പെടുത്തിയിട്ടില്ല. ഉല്‍പ്പന്നത്തിന്റെ വിലയോ അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ വിവരമോ പാക്കറ്റുകളില്‍ ലഭ്യമല്ല.

വിദ്യാനഗര്‍ സ്വദേശി ഇബ്രാഹീം ഖലീലിന്റ പേരിലാണ് ഗോഡൗണ്‍. ഇയാള്‍ തന്നെയാണ് വ്യാജ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതെന്നാണ് ഇന്റലിജന്‍സ് നിഗമനം. ഇയാളോട് ഹാജരാകാന്‍ ഇന്റലിജന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. കാസര്‍ഗോഡ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലടക്കം ഇവയുടെ ഉപയോഗം വ്യാപകമാണ്. പിടിച്ചെടുത്ത വസ്ഥുക്കള്‍ കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button