Latest NewsNewsInternational

ആളുകൾ‌ക്കിടയിലേക്കു വാഹനമിടിച്ചുകയറ്റി ആക്രമണം; നിരവധി മരണം

ന്യൂയോർക്ക്: ആളുകൾ‌ക്കിടയിലേക്കു വാഹനമിടിച്ചുകയറ്റി ആക്രമണം. യുഎസിലെ മ‌ൻഹാറ്റനിൽ വെസ്റ്റ് സൈഡ് ഹൈവേയിലാണ് കാൽനടക്കാർക്കും സൈക്കിൾയാത്രികർക്കും ഇടയിലേക്ക് അക്രമി വാഹനമോടിച്ചു കയറ്റിയത്. ആക്രമണത്തെ തുടർന്ന് എട്ടുപേർ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേർക്കു പരുക്കേറ്റു.

സംഭവം നടന്നത് പ്രാദേശികസമയം വൈകിട്ടു 3.15ന് ആയിരുന്നു. വാഹനത്തിൽനിന്നു പുറത്തിറങ്ങിയ അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തിയ ശേഷം കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. അക്രമി 29 കാരനായ സെയ്ഫുള്ള സയ്പോവ് എന്ന കുടിയേറ്റക്കാരനാണ് എന്നാണ് നിഗമനം.രണ്ടു തോക്കുകൾ ഇയാളുടെ കയ്യിൽനിന്നു കണ്ടെടുത്തു. എന്നാൽ ഇവ കളിത്തോക്കുകളാണെന്നാണു സൂചന.

തിരക്കുള്ള സൈക്കിൾപാതയിലേക്കു വാടകയ്ക്കെടുത്ത വാനുമായി എത്തിയ അക്രമി വാഹനമോടിച്ചു കയറ്റുകയായിരുന്നു. വാൻ സൈക്കിളുകൾ ഇടിച്ചു തെറിപ്പിക്കുകയും തുടർന്ന് ഒരു സ്കൂൾ ബസിലും ഇടിച്ചു. സംഭവം ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button