KeralaLatest NewsNews

ജിമിക്കി കമ്മലിന് കോഴിക്കോട് നിന്നും ഒരു ഫീമെയിൽ വേർഷൻ

ലോകമെമ്പാടും ആരാധകർ നെഞ്ചിലേറ്റിയ ഗാനമാണ് ജിമിക്കി കമ്മൽ. വിനീത് ശ്രീനിവാസന്‍ പാടിയ ജിമിക്കി കമ്മലിന് കോഴിക്കോട് നിന്നൊരു ഫീമെയില്‍ വേര്‍ഷന്‍. കേരളീയ പാരമ്പര്യ കലകള്‍ പാട്ടിനൊപ്പമെത്തുന്നു എന്നതും ഈ ജിമിക്കികമ്മലിന്‍റെ പ്രത്യേകതയാണ്. നൃത്ത വീഡിയോകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ആരംഭിച്ച യുട്യൂബ് ചാനലായ ബൂഗി ബട്ടര്‍ഫ്ലൈസാണ് ജിമിക്കി കമ്മലിന്‍റെ പുതിയ പതിപ്പിന് രൂപം നല്‍കിയത്.
പുതു തലമുറയുടെ ഡപ്പാംകൂത്തുകളാണ് നേരെത്തെ എത്തിയതെങ്കില്‍ കേരളീയ കലകളുടെ ചുവടുകളാണ് ഇത്തവണ. അഭിഭാഷകയായ രേഖ, ഡോക്ടറായ ജിത വീനീത്, ഫാഷന്‍ ഡിസൈനറായ അനീഷ ലാല്‍ എന്നിവരാണ് അണിയറയില്‍. ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തത് അശ്വതി വെള്ളൂരാണ്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനത്തിന്‍റെ ഫീമെയില്‍ വേര്‍ഷനില്‍ ഐശ്വര്യ കല്യാണിയാണ് ഗായിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button