Latest NewsIndia

വിവാഹ ഘോഷയാത്രയ്ക്കിടെ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ നിരവധിപേർക്ക് ദാരുണാന്ത്യം

ജയ്പൂര്‍: വിവാഹ ഘോഷയാത്രയ്ക്കിടെ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ നിരവധിപേർക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ സഹാപുര ടൗണിലെ ഖാട്ടുലായ് ഗ്രാമത്തിൽ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ സ്ത്രീകളും കുട്ടികളുമടക്കം 14പേരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വിവാഹ ഘോഷയാത്ര കടന്നു പോകുന്നതിനിടെ റോഡരികിലെ ട്രാന്‍സ്ഫോര്‍മര്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.പൊട്ടിത്തെറിയെ തുടര്‍ന്ന് പലരും മീറ്ററുകള്‍ക്കപ്പുറമാണ് തെറിച്ചുവീണത്. എട്ട് പേര്‍ സംഭവസ്ഥലത്ത് വെച്ചും ബാക്കിയുള്ളവര്‍ എസ്‌എംഎസ് ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്. ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിക്കാനിടയായ കാരണമെന്താണെന്ന് വ്യക്‌തമല്ല. സംഭവത്തെക്കുറിച്ച്‌ ഉന്നതതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button