Latest NewsNewsInternational

അമൃത്സര്‍ ജയിലില്‍ 11 വര്‍ഷം കഴിഞ്ഞ പാക് സഹോദരിമാര്‍ വീട്ടില്‍ തിരിച്ചെത്തി

അമൃത്സര്‍ ജയിലില്‍ 11 വര്‍ഷം കഴിഞ്ഞ പാക് സഹോദരിമാര്‍ വീട്ടില്‍ തിരിച്ചെത്തി. പാക്കിസ്ഥാനി സഹോദരിമാരായ മുംതാസ്, ഫാത്തിമ എന്നിവര്‍ പാകിസ്താനില്‍ നിന്നും അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. ഇവരെ മയക്കുമരുന്നു കടത്തിയതിനു അട്ടാരി റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ ജീവനക്കാര്‍ അറസ്റ്റു ചെയ്തു. 11 വര്‍ഷം മുമ്പാണ് സംഭവം നടന്നത്‌. ഇന്നു ഇവര്‍ ജയില്‍ മോചിതരായി. ഇവര്‍ അത്താരി വാഗ അതിര്‍ത്തി വഴി പാക്കിസ്ഥാനില്‍ തിരിച്ചെത്തി.

അത്താരി അതിര്‍ത്തി വഴിയാണ് ഫാത്തിമയും മുംതാസും പാകിസ്താനിലെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവരെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. തടവില്‍ ആയിരുന്ന സമയത്ത് ഫാത്തിമയ്ക്കു ജനിച്ച മകള്‍ ഹീനയും ഇവര്‍ക്കു ഒപ്പമുണ്ടായിരുന്നു. രണ്ട് സഹോദരിമാര്‍ക്കും പാകിസ്താനിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചതിനു സന്തോഷമുണ്ട്. പക്ഷേ മയക്കുമരുന്ന് കേസില്‍ 2006ല്‍ മെയില്‍ പിടിയിലായ ഇവരുടെ അമ്മ റാഷിദ ബീബി 2008 ല്‍ ജയിലില്‍ വച്ച് മരിച്ചിരുന്നു.

2006 ല്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലേക്ക് അമ്മയും മക്കളും ബന്ധുക്കളെ കാണാനായി പോകുന്ന അവസരത്തിലാണ് ഇവര്‍ പിടിയിലായത്. കോടതി ഇവര്‍ക്കു 10 വര്‍ഷത്തെ തടവ് ശിക്ഷ നല്‍കുകയും 4 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

മയക്കുമരുന്ന് കേസ് കെട്ടിചമച്ചതാണെന്നു ഇവര്‍ പറയുന്നു. ഗുജ്രന്‍വാല സ്വദേശിയായ ഫാത്തിമ അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് ഗര്‍ഭിണിയായിരുന്നു. 2006 ല്‍ ജയിലാണ് ഫാത്തിമയുടെ മകള്‍ ഹീന ജനിച്ചത്. അമ്മയോടൊത്തു ജയിലാണ് കുട്ടി ഇത്രയും കാലം താമസിച്ചിരുന്നത്.

2015 നവംബറില്‍ ഇവരുടെ ജയില്‍ ശിക്ഷയുടെ കാലാവധി പൂര്‍ത്തിയായി. പക്ഷേ പിഴ നല്‍കാത്തതു കൊണ്ട് പിന്നെയും ജയിലില്‍ കഴിയേണ്ടി വന്നു. പാകിസ്താന്‍ സഹോദരിമാരുടെ ഈ ദുരവസ്ഥ കോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ അഭിഭാഷകയായ നവജോത് കൗര്‍ എത്തിച്ചു. ബാറ്റാല ആസ്ഥാനമായ എന്‍ജിഒ സാര്‍ബത് ദാ ബാല ഹ്യൂമാനിറ്റി ക്ലബിന്റെ സഹായത്തോടെ കൗര്‍ ഇവരുടെ പിഴ അടച്ചു. പിന്നീട് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതോടെയാണ് ഇവര്‍ മോചിതരായത്.

‘പാകിസ്താനിലേക്ക് മടങ്ങുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്’ അതിര്‍ത്തി കടക്കുന്നതിനു മുമ്പ് ഇരു സഹോദരിമാരും മാധ്യമങ്ങളോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button