Latest NewsGulf

പുതിയ കുവൈറ്റ് പ്രധാനമന്ത്രിയെ നിയമിച്ചു

കുവൈത്ത് സിറ്റി ; പുതിയ കുവൈറ്റ് പ്രധാനമന്ത്രിയായി ചുമതലയേറ്റ്‌ ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ്. കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ആണ് ഇദ്ദേഹത്തെ നിയമിച്ചത്. പുതിയ മന്ത്രിമാരുടെ പട്ടിക സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. രണ്ടുദിവസം മുൻപ് ഷെയ്ഖ് ജാബറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചതിനെ തുടർന്നാണ് അമീർ ഇദ്ദേഹത്തെ നിയമിച്ചത്. ഇതോടെ മുപ്പത്തഞ്ചാമത്തെ മന്ത്രിസഭയാകും ഷെയ്ഖ് ജാബറിന്റെ നേതൃത്വത്തിൽ കുവൈറ്റിൽ നിലവിൽ വരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button