Latest NewsNewsGulf

ദുബായില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് പൊതുഗതാഗത സംവിധാനത്തെ : ഇതിനുള്ള കാരണം

 

ദുബായ് : ദുബായില്‍ ഇന്ത്യന്‍ പ്രവാസികള്‍ സ്വകാര്യ കാറില്‍ സഞ്ചരിക്കുന്നതിനേക്കാള്‍ ഇഷ്ടപ്പെടുന്നത് പൊതുഗതാഗതത്തെയാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രവാസികള്‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് എന്ത് കൊണ്ടാണെന്നുള്ള കാരണങ്ങളും ചൂണ്ടികാണിയ്ക്കുന്നു. പൊതുഗതാഗതം തെരഞ്ഞെടുക്കുന്നതിനുള്ള ഒരു പ്രധാന കാരണം സുരക്ഷയാണ്. രണ്ടാമത്തേത് യാത്ര ചെയ്യാനുള്ള സൗകര്യവും മറ്റൊന്ന് പണ ലാഭവുമാണ്.

ഏഴ് വര്‍ഷമായി ദുബായിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ജാക്ക് റോമോഗോസ് പറയുന്നത് ഇങ്ങനെ : ഞാന്‍ ഏറ് വര്‍ഷമായി ദുബായില്‍ വന്നിട്ട്. ഇതുവരെയും ഞാന്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചിട്ടില്ല. ഈ ഏഴ് വര്‍ഷവും ദുബായ് മെട്രോയിലാണ് ഞാന്‍ ജോലിയ്ക്ക് വരുന്നതും തിരിച്ച് വീട്ടിലേയ്ക്ക് പോകുന്നതും. മെട്രോയില്‍ വരുന്നത് മൂലം സമയം കുറേ ലാഭിയ്ക്കാമെന്നും, അതിനാല്‍ ദുബായ് ഫിറ്റ്‌നസ്സ് ചാലഞ്ചില്‍ പങ്കെടുക്കാന്‍ തനിക്ക് സമയം കിട്ടുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി.

ദുബായില്‍ ഗതാഗതത്തിനായി ദുബായ് മെട്രോയെ ആശ്രയിക്കുകയാണെങ്കില്‍ വന്‍ ട്രാഫിക്ക് ബ്ലോക്കില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ദുബായ് മെട്രോയെ കുറിച്ച് മലയാളിയായ ബീന സജി പറയുന്നത് മെട്രോ യാത്ര വളരെ സൗഹാര്‍ദ്ദപരമാണെന്നാണ്. പല പല ദേശത്തുള്ള ആളുകളുമായി അടുത്തിടപഴകുന്നതിന് സാധിക്കുന്നു. 2003ലാണ് ഞാന്‍ ദുബായില്‍ വരുന്നത്. ജോലിസ്ഥലത്തേയ്ക്ക് സ്വകാര്യ ബസിലായിരുന്നു യാത്ര. എന്നാല്‍ യാത്ര ദീര്‍ഘസമയം എടുക്കുമെന്ന് മാത്രമല്ല, വലിയ ഗതാഗതകുരുക്കിലും പെടുമായിരുന്നു. എന്നാല്‍ പിന്നീട് യാത്രയ്ക്കായി മെട്രോ തെരഞ്ഞെടുത്തപ്പോള്‍ ഈ ബുദ്ധിമുട്ടുകളെല്ലാം മാറി.

ദുബായിലെ പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് ഡേ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. ഇതിന്റെ ഭാഗമായി ഈര്‍.ടി.എ അധികൃതര്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പൊതുഗതാഗത സംവിധാനം വളരെ മികച്ചത് എന്ന കാഴ്ചപ്പാടുകാരായിരുന്നു.

രാജ്യത്തെ 90 ശതമാനം പ്രവാസികളും ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളായ ട്രാമും ബസും മെട്രോയുമാണെന്ന് ആര്‍.ടി.എ അധികൃതര്‍ സാക്ഷ്യപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button