Latest NewsNewsIndia

വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം പുതിയ വഴിത്തിരിവിലേക്ക് : സ്കൂള്‍ മാനേജ്‌മെന്റിനെതിരെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

വര്‍ക്കല : വര്‍ക്കല അയിരൂർ എം. ജി.എം മോഡൽ സ്‌കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം പുതിയ വഴിത്തിരിവിലേക്ക്. വാർഷികപ്പരീക്ഷയ്ക്ക് കോപ്പിയടിച്ചുവെന്നാരോപിച്ച് സ്കൂൾ മാനേജ്‌മെന്റ് അപമാനിച്ചുവെന്നും ഈ സംഭവത്തിന്റെ മനോവിഷമം മൂലമാണ് അർജ്ജുൻ ആത്മഹത്യചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

എന്നാല്‍ വാര്‍ഷിക പരീക്ഷയില്‍ ക്രമക്കേട് നടത്തിയ അര്‍ജുനെ താക്കീത് മാത്രം നല്‍കി വിട്ടയച്ചെന്നാണ് മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ ശരിയല്ലെന്നു തെളിയിക്കുന്ന സ്കൂളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രാദേശിക മാധ്യമമായ വിസ്മായ പുറത്ത് വിട്ടിരിക്കുന്നത്. അര്‍ജുന്റെ മരണത്തിനുത്തരവാദിയെന്നാരോപിച്ച് എം.ജി.എം മോഡല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പൽ ബി.എസ് രാജീവിനെ സസ്‌പെന്റ് ചെയ്തിരുന്നു.

കടപ്പാട് : വിസ്മയ

shortlink

Related Articles

Post Your Comments

Related Articles


Back to top button