Latest NewsNewsInternational

കാറുകളിലെ പോസ്റ്റർ : പ്രതിഷേധവുമായി പാകിസ്ഥാൻ

ലണ്ടൻ :ലണ്ടനിൽ കാറുകളില്‍ പതിപ്പിച്ച പോസ്റ്ററുകളില്‍ പ്രകോപിതരായി പാകിസ്ഥാൻ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ശാസിച്ചു. പാകിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള സമാധാനപരമായ പ്രതിഷേധമാണ് തങ്ങൾ നടത്തുന്നത് വേൾഡ് ബലൂച് ഓർഗനൈസേഷൻ വ്യക്തമാക്കി.
ഫ്രീ ബലൂചിസ്ഥാൻ പോസ്റ്ററുകൾ പതിച്ച കാറുകൾ ആണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്. നേരത്തെ ജനീവയിലും ഫ്രീ ബലൂചിസ്ഥാൻ പോസ്റ്റർ ഉയർന്നിരുന്നു . ഇതിനെ തുടർന്ന് സ്വിറ്റ്സർലൻഡും പാകിസ്ഥാനുമായി നയതന്ത്ര സംഘർഷവുമുണ്ടായി.അന്ന് സ്വിറ്റ്സർലൻഡ് അംബാസഡറേയും പാകിസ്ഥാൻ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. നിരവധി കാറുകളാണ് ഫ്രീ ബലൂചിസ്ഥാൻ പോസ്റ്ററുകളുമായി ലണ്ടൻ തെരുവുകളിൽ ഓടിയത് . ഇതിനെ തുടർന്നാണ് പാകിസ്ഥാനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ തോമസ് ഡ്ര്യൂവിനെ പാകിസ്ഥാൻ വിളിച്ചുവരുത്തി ശാസിച്ചത് .യു എൻ ചാർട്ടറിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശാസന.

shortlink

Post Your Comments


Back to top button