KeralaLatest NewsNews

കരാട്ടെ പഠിച്ച യുവതിയെ കടന്നുപിടിക്കാൻ പോലീസുകാരന്റെ ശ്രമം; ഒടുവിൽ നടന്നതിങ്ങനെ, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: അമ്മയുടെയും സഹോദരിയുടെയും മുന്നിൽ വെച്ച് നിയമ വിദ്യാര്‍ഥിയെ മദ്യലഹരിയില്‍ കടന്നുപിടിക്കാന്‍ പൊലീസുകാരന്റെ ശ്രമം. പെണ്‍കുട്ടിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറും മാറനല്ലൂര്‍ പെരുമ്പഴുതൂര്‍ സ്വദേശിയുമായ നവീനെ(32)തിരെ കേസെടുത്തു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം. മെഡിക്കല്‍ കോളജ് ട്രിഡ കോംപ്ലക്സില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു പെൺകുട്ടി. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങുന്നതിനിടെ നവീൻ പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തുനിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പൊലീസുകാരനെ കരാട്ടെ പഠിച്ചിട്ടുള്ള പെണ്‍കുട്ടി കീഴ്പ്പെടുത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മെഡിക്കല്‍ കോളജ് പൊലീസും സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button