KeralaLatest NewsNews

ഗുരുവായൂർ ക്ഷേത്ര നഗരിയിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ ശുചീകരണം

തൃശൂർ: ഗുരുവായൂരിൽ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ആയിരം പേരടങ്ങുന്ന സംഘം ശുചീകരണ പ്രവർത്തനം നടത്തി. 43 വാർഡുകളാണ് ഇത്തരത്തിൽ ശുചീകരിച്ചത്.സേവാഭാരതി സേവാസംഗമത്തോടനുബന്ധിച്ചു നടത്തിയ ‘സ്വച്ഛ് ഗുരുവായൂർ’ ശുചീകരണ യജ്ഞം ആണ് ക്ഷേത്ര നഗരിയെ ശുദ്ധമാക്കിയത്. സേവാ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്‍റ് വി നാരായണന്‍റെ അദ്ധ്യക്ഷതയിൽ എസ്ബിഐ എം ഡി പ്രവീൺ കുമാർ ഗുപ്‍ത ശുചീകരണം ഉദ്ഘാടനം ചെയ്തു.

തുടർന്ന് നഗരസഭാ പ്രദേശത്ത് മാലിന്യങ്ങൾ കുന്ന് കൂടിയ സാഹചര്യത്തിലായിരുന്നു ശുചീകരണം. ഗുരൂവായൂരിലെ ട്രഞ്ചിങ്ങ് ഗ്രണ്ടിൽ മാലിന്യം തള്ളുന്നത് കോടതി ഇടപെട്ട് തടയുകയും ഇതേ തുടർന്ന് വടക്കേനടയിലെ ആന്ധ്രാ പാർക്കിൽ മാലിന്യം കൊണ്ടുവന്ന് കുഴിച്ച് മൂടാനുള്ള നഗരസഭയുടെ ശ്രമം നാട്ടുകാർ ചേർന്ന് തടയുകയും ചെയ്തതോടെയാണ് മാലിന്യം കുന്നു കൂടിയത്. ഈ മാസം 11, 12 തീയതികളിൽ ഗുരുവായൂരിലാണ് സേവാസംഗമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button