Latest NewsNewsIndia

തെരഞ്ഞെടുപ്പിൽ വിജയം നേടാൻ രഹസ്യസേനയുമായി രാഹുൽ ഗാന്ധി

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടാൻ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ രഹസ്യസേന പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ആരാലും തിരിച്ചറിയപ്പെടാതെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഏതാണ്ട് 40 പേര്‍ രാഹുലിന്റെ രഹസ്യ സേനയിലുണ്ടെന്ന് ഈ സംഘത്തില്‍ പെട്ട ഒരാളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെ വികാരം ഏത് രീതിയിലാണെന്ന് പഠിക്കുക, വിവിധ വിഷയങ്ങളില്‍ നിലപാടും നയങ്ങളും രൂപീകരിക്കുക ഇതെല്ലാമാണ് ഇവരുടെ ചുമതല.

അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കായി ഏറ്റവും മികച്ച 182 സ്ഥാനാര്‍ഥികളെ കണ്ടെത്തണമെന്ന നിര്‍ദേശവും സംഘങ്ങൾക്ക് നൽകിയിട്ടുണ്ട്. അംഗങ്ങൾ ശേഖരിക്കുന്ന വിവരങ്ങള്‍ സംഘത്തലവന് നല്‍കും. ഈ സംഘത്തലവന്‍ വിവരങ്ങള്‍ രാഹുലിന് എത്തിച്ചുകൊടുക്കുകയും ചെയ്യും. അടുത്തിടെ പഞ്ചാബിലും ഗോവയിലും നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സമാന രീതിയിലുള്ള രഹസ്യസേനയുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button