Latest NewsNewsInternational

ചൈനീസ് പൗരന് തിരിച്ചറിയൽ രേഖ നൽകിയതിന് പാക്കിസ്ഥാൻ സർക്കാരിനെതിരെ രൂക്ഷവിമർശനം

ഇസ്ലാമാബാദ് : ചൈനീസ് പൗരന് ദേശീയ തിരിച്ചറിയൽ രേഖ നൽകിയതിന് പാകിസ്ഥാൻ സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി പാക് ജനതയും,സോഷ്യൽ മീഡിയകളും.ചൈനീസ് പൗരനായ ഫെങ് ലിൻ ക്യുയി എന്ന 45 കാരനാണ് പാകിസ്ഥാൻ തിരിച്ചറിയൽ കാർഡ് നൽകിയത്.

മുസ്ലീം രാഷ്ട്രമായ അഫ്ഗാനിസ്ഥാനിൽ നിന്നുമെത്തിയ അഭയാർഥികൾക്ക് പോലും ഇതുവരെ തിരിച്ചറിയൽ കാർഡ് പാകിസ്ഥാൻ നൽകിയിരുന്നില്ല. ചൈന-പാക് സാമ്പത്തിക ബന്ധം സ്ഥാപിക്കുന്നതിന്റെയും ചൈനക്ക് പാകിസ്ഥാനു മേലുള്ള അധിനിവേശത്തിന്റെയും ഭാഗമാണിതെന്നും ആരോപണങ്ങളുണ്ട്.

പാകിസ്ഥാനിലെ പ്രമുഖ സാമ്പത്തിക വിദഗ്ദന്മാരുടെ നിരീക്ഷണത്തിൽ ഈ സാമ്പത്തിക ഇടനാഴി ചൈനക്കു മാത്രം കൂടുതൽ ഗുണകരമാകും വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.മാത്രമല്ല പദ്ധതി പാകിസ്ഥാനെ കൂടുതൽ കടക്കെണിയിലാക്കുമെന്നും അവർ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button