Latest NewsNewsInternational

ട്രംപിന് നേരെ അ​ശ്ലീ​ല ആ​ഗ്യം കാണിച്ച യുവതിക്ക് ജോലി നഷ്ടമായി

വാ​ഷിം​ഗ്ട​ണ്‍: അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ വാ​ഹ​ന വ്യൂ​ഹ​ത്തി​ന് നേ​രെ അ​ശ്ലീ​ല ആ​ഗ്യം കാ​ണി​ച്ച യു​വ​തി​യെ ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ജൂ​ല ബ്രി​സ്ക്മാ​ന്‍(50) എ​ന്ന യു​വ​തി​യാണ് അ​ശ്ലീ​ല ആ​ഗ്യം കാട്ടിയത്.സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂടെ യുവതിയുടെ ചിത്രം പ്ര​ച​രി​ച്ചതിനാലാണ് അകി​മാ എ​ല്‍​എ​ല്‍​സി എ​ന്ന കമ്പനി ന​ട​പ​ടി സ്വീകരിച്ചത്.

കഴിഞ്ഞ മാസം 28ന് ​വി​ര്‍​ജീ​നി​യ​യി​ല്‍ ട്രം​പി​ന്‍റെ ഗോ​ള്‍​ഫ് റി​സോ​ര്‍​ട്ടി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.ട്രം​പി​ന്‍റെ വാ​ഹ​ന വ്യൂ​ഹ​ത്തി​ന് സ​മീ​പ​ത്തി​ലൂ​ടെ സൈ​ക്കി​ളി​ല്‍ പോ​യ യു​വ​തി ന​ടു​വി​ര​ല്‍ ഉ‍​യ​ര്‍​ത്തി കാ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ചി​ത്രം ട്വി​റ്റ​റി​ലും ഫേ​സ്ബു​ക്കി​ലും യു​വ​തി പോ​സ്റ്റ് ചെ​യ്തു. ഇ​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട കമ്പനി എ​ച്ച്‌ആ​ര്‍ മാ​നേ​ജ​ര്‍ ന​ട​പ​ടി എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ജോ​ലി സ​മ​യ​ത്ത​ല്ല ഫോ​ട്ടോ എ​ടു​ത്ത​തെ​ന്നും പ​റ​ഞ്ഞ് യു​വ​തി ന്യാ​യീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button