Latest NewsNewsInternational

അവിഹിത ബന്ധത്തിന് ദമ്പതികള്‍ക്ക് പരസ്പര സമ്മതം

 

കാലിഫോര്‍ണിയ : അവിഹിതബന്ധവും അത് കണ്ടുപിടിക്കപ്പെടുമ്പോഴുള്ള അറും കൊലകളും നാട്ടില്‍ നടക്കുമ്പോള്‍ അവിഹിത ബന്ധത്തിന് പരസ്പരം സമ്മതം മൂളുന്ന ദമ്പതികള്‍. കേട്ടാല്‍ അതിശയം തോന്നുണ്ടാകും അല്ലേ ? ഏതായാലും ഇന്ത്യയിലല്ല, അമേരിക്കയിലെ കാലിഫോര്‍ണിയക്കാരാണ് ഈ ദമ്പതികള്‍. കാലിഫോര്‍ണിയയിലെ 28 വയസുകാരായ മൈക്ക് ലിയോണാര്‍ഡിന്റെയും ഭാര്യ ലോറയുടെയും കഥയാണ് പറഞ്ഞ് വരുന്നത്.

പരസ്പര സമ്മതത്തോടെ പരമാവധി അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെട്ട് ജീവിതം ആഘോഷമാക്കുന്നവരാണ് ഇവര്‍.ഇത് പ്രകാരം മാസത്തില്‍ രണ്ടോ മൂന്നോ തവണ പുതിയ ഇണയെ തേടുമെന്നാണ് ഭാര്യ വ്യക്തമാക്കുന്നത്. ഇതു പോലെ തന്നെ സമയം കിട്ടുമ്പോള്‍ ഒക്കെ താനും മറ്റ് ഇണകളെ പരീക്ഷിക്കുമെന്നാണ് ഭര്‍ത്താവും സമ്മതിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് കൊല്ലത്തിനകം പരസ്പര സമ്മതത്തോടെ ഇരുപതോളം പുതിയ ബന്ധം കണ്ടെത്തിയ ഭാര്യാഭര്‍ത്താക്കന്മാരുടെ കഥയാണിത്.

ഒരിണയിലൂടെ മാത്രം തങ്ങളുടെ വ്യത്യസ്തമായ ആഗ്രഹങ്ങളെല്ലാം സംതൃപ്തമാക്കാന്‍ സാധിക്കില്ലെന്ന തത്വശാസ്ത്രത്തിലൂന്നിയാണിവര്‍ പ്രവര്‍ത്തിക്കുന്നത്.എന്നിരുന്നാലും ഇരുവര്‍ക്കും അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്. ഫുള്‍ ടൈം ജോലികളും മോര്‍ട്ട്‌ഗേജും ഇവര്‍ക്കുണ്ട്. തങ്ങള്‍ നിരന്തരം അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും തങ്ങളുടെ കുടുംബജീവിതം ആരോഗ്യകരമായാണ് മുന്നോട്ട് പോകുന്നതെന്ന് ഇവര്‍ പറയുന്നു. കാരണം ആരുടെ കൂടെയാണ് തങ്ങള്‍ ഉറങ്ങിയതെന്ന് പരസ്പരം തുറന്ന് പറയുന്നതാണ് ഈ ആരോഗ്യകരമായ ബന്ധത്തിന്റെ അടിത്തറയെന്നും ഇവര്‍ വിശദീകരിക്കുന്നു.

തങ്ങളുടെ വഴിവിട്ട ബന്ധങ്ങള്‍ അഞ്ച് വയസുകാരനായ മകനെ ബാധിക്കാതിരിക്കാനും ഇരുവരും ബദ്ധ ശ്രദ്ധാലുക്കളാണ്.അതായത് വീട്ടില്‍ വച്ച് ഇത്തരം ബന്ധങ്ങളില്‍ ഇവര്‍ ഒരിക്കലും ഏര്‍പ്പെടാറില്ല. തങ്ങള്‍ പരസ്പരം അറിഞ്ഞ് കൊണ്ട് വിവാഹിതരായവരാണെന്നും അതിനാല്‍ ഒളിക്കാനൊന്നുമില്ലെന്നുമാണ് ഒരു കസ്റ്റമര്‍ സര്‍വീസ് അഡൈ്വസറായ ലോറ വ്യക്തമാക്കുന്നത്. തങ്ങളുടെ വിവാഹശേഷം താന്‍ നിരവധി പുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ലോറ വെളിപ്പെടുത്തുന്നു. മാസത്തില്‍ രണ്ട് മുതല്‍ നാല് വരെ വ്യത്യസ്ത പുരുഷന്മാരെ താന്‍ സ്വീകരിക്കാറുണ്ടെന്നും അവര്‍ പറയുന്നു.

ഇതു പോലെ തന്നെ ഭര്‍ത്താവ് മൈക്കും മറ്റ് സ്ത്രീകളുടെ അടുത്ത് പോകാറുണ്ടെന്നും ലോറ വെളിപ്പെടുത്തുന്നു. മറ്റുള്ളവരുമായി ചെലവിടുമ്പോഴും തങ്ങള്‍ പരസ്പരം ചെലവഴിക്കാനും കുടുംബജീവിതത്തിനും സമയം കണ്ടെത്താറുണ്ടെന്നും ഇരുവരും വ്യക്തമാക്കുന്നു.

മൈക്കും ലോറയും കോളജ് കാലത്തായിരുന്നു ആദ്യമായി കണ്ട് മുട്ടിയിരുന്നത്. 2011ലായിരുന്നു ലോറ പരപുരുഷബന്ധം വ്യാപകമാക്കിയത്. തുടര്‍ന്ന് മൈക്കുമായി അടുത്ത ബന്ധം സ്ഥാപിക്കാനും ലോറ വൈകിയില്ല. എന്നാല്‍ തന്റെ ജീവിതരീതി ഉള്‍ക്കൊള്ളാന്‍ തയ്യാറുണ്ടെങ്കില്‍ മാത്രം വിവാഹം കഴിച്ചാല്‍ മതിയെന്നായിരുന്നു ലോറ അന്ന് വിശദീകരിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button