Latest NewsNewsGulf

ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട രാജകുമാരന്റെ മൃതദേഹത്തിന് മുമ്പിലിരുന്ന് പൊട്ടിക്കരഞ്ഞ് പുറത്താക്കപ്പെട്ട കിരീടാവശി

ജിദ്ദ: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മകന്റെ വിയോഗം കിരീടാവകാശിയായിരുന്ന മുഖ്രിന്‍ രാജകുമാരന് താങ്ങാനായില്ല. സംസ്‌കാര ചടങ്ങുകള്‍ക്കിടെ മുന്‍ കിരീടാവകാശി പൊട്ടിക്കരഞ്ഞു.

യെമന്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന അസീര്‍ മേഖലയിലെ ഡപ്യൂട്ടി ഗവര്‍ണര്‍ മന്‍സൂര്‍ ബിന്‍ മുഖ്‌റിന്‍ രാജകുമാരന്‍ (43) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിന് പിന്നിലെ കാരണം അജ്ഞാതമാണ്. അദ്ദേഹത്തിന്റെ കൂടെ ഔദ്യോഗിക യാത്രയിലായിരുന്ന അസീര്‍ മേഖല മേയര്‍, ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി, മാനേജര്‍ എന്നിവരും മരിച്ചു.

ഇവര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ റഡാറില്‍നിന്നു അപ്രത്യക്ഷമായിരുന്നു. 2015ല്‍ ഏതാനും കാലം കിരീടാവകാശിയായിരുന്ന മുഖ്രിന്‍ രാജകുമാരന്റെ മകനാണു സംഭവത്തില്‍ കൊല്ലപ്പെട്ട മന്‍സൂര്‍ രാജകുമാരന്‍. ക്യാബിനറ്റ് പദവിയോടെ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവായി മന്‍സൂര്‍ നിയമിതനായിരുന്നു.

അതിനിടെ കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അഴിമതി വിരുദ്ധ വേട്ടക്കിടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും സൗദി രാജ കുടുംബാംഗങ്ങള്‍ ആ വാര്‍ത്ത തള്ളി. അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരന്‍ ജീവനോടെ തന്നെയുണ്ടെന്നും സുഖമായിരിക്കുന്നതായും സൗദി രാജകുടുംബാംഗങ്ങള്‍ പറയുന്നു.

രാജ്യത്ത് അടിമുടി മാറ്റങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കാര്യങ്ങള്‍ നീക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button