Latest NewsNewsIndia

ഡൽഹി സർക്കാരിനെ വിമർശിച്ച് ട്രൈബ്യൂണൽ

ന്യൂഡൽഹി: ദേശീയ ഹരിത ട്രൈബ്യൂണൽ രാജ്യതലസ്ഥാനത്തെ വാഹന നിയന്ത്രണത്തിനെതിരെ രംഗത്ത്. ട്രൈബ്യൂണൽ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെല്ലെന്നും, നിയന്ത്രണം ഫലപ്രദമാണെന്ന് സർക്കാർ തെളിയിക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാർ, മലിനീകരണം തടയാൻ എന്തു നടപടിയാണു സ്വീകരിച്ചത്? സർക്കാർ സുപ്രീം കോടതി, ട്രൈബ്യൂണൽ എന്നിവരുടെ നിർദേശങ്ങൾ അവഗണിച്ചെന്നും ട്രൈബ്യൂണൽ കുറ്റപ്പെടുത്തി.

ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഡല്‍ഹിയിലെ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍ എത്തിയതിനെ തുടർ‌ന്നാണ്. ഈ മാസം 13 മുതല്‍ 17 വരെയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഡൽഹിയിൽ നിയന്ത്രണം. ഡല്‍ഹി ഹൈക്കോടതി കൃത്രിമമഴ പെയ്യിക്കുന്ന കാര്യം പരിഗണിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കരുതെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിര്‍ദേശം.

ഡല്‍ഹി സര്‍ക്കാരിനും മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ക്കും മലിനീകരണ പ്രശ്നത്തില്‍ കയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നു ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. പൗരന്‍റെ ജീവിക്കാനുള്ള അവകാശം തട്ടിയെടുക്കാന്‍ കഴിയില്ല. എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ചൊവ്വാഴ്ചവരെ നിരോധിച്ചു. നിർമാണ സാമഗ്രികളുള്ള ട്രക്കുകൾ, പത്തുവര്‍ഷം പിന്നിട്ട ഡീസല്‍ വാഹനങ്ങൾ, 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങൾ എന്നിവ നഗരത്തിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button