KeralaLatest NewsNews

ഇടുക്കി പൈനാവ് സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരിയുടെ പെരുമാറ്റം അസഹനീയം:ദുരിതത്തില്‍ വലഞ്ഞ് കുട്ടികളും സ്ത്രീകളുമടക്കമുള്ള രോഗികള്‍-വീഡിയോ

ഇടുക്കി•ഇടുക്കി പൈനാവ് സര്‍ക്കാര്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥയുടെ ധിക്കാരവും അഹങ്കാരവുംഎല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നു. രോഗകളായ കുട്ടികളും സ്ത്രീകളും
ദുരിതം അനുഭവിക്കുന്നതായി പരാതി. പൈനാവ് സര്‍ക്കാര്‍ ആശുപത്രിയില്‍ ഐ ടെസ്റ്റ് സർട്ടിഫിക്കറ്റ് വാങ്ങുവാൻ പോയ ഒരാള്‍ക്കുണ്ടായ അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

നല്ല തിരക്കുണ്ടായിരുന്ന ആശുപത്രിയില്‍ ധാരാളം അമ്മമാരും കുഞ്ഞുമക്കളൂം പ്രായമായ അപ്പച്ചമാരും അവിടെ ടോക്കണ്‍ എടുക്കാനായി ക്യൂ നിൽക്കുന്നുണ്ടായിരുന്നു. എന്നാല്‍ ടോക്കണ്‍ കൊടുക്കേണ്ട ജീവനക്കാര്‍ അത് ചെയ്യാതെ കൌണ്ടറിനുള്ളില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു. 20 മിനിട്ടോമായിട്ടും ആരും പ്രതികരിക്കുന്നുണ്ടായിരുന്നില്ല. കുട്ടികളുടെ കരച്ചിലും രോഗികളുടെ ബുദ്ധിമുട്ടും വകവയ്ക്കാതെ ജീവനക്കാര്‍ സംസാരിച്ചു നില്‍ക്കുകയാണ്. ഒടുവില്‍ ഇദ്ദേഹം കാര്യം തിരക്കുകയും ടോക്കണ്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ ജീവനക്കാരിയുടെ പ്രതികരണം വളരെ മോശമായിരുന്നു. ചോദ്യം ചെയ്തയാള്‍ക്ക് ടോക്കണ്‍ നല്‍കില്ലെന്ന് അവര്‍ പറഞ്ഞു. ഇതിനെ മറ്റുള്ള രോഗികളും ചോദ്യം ചെയ്തപ്പോള്‍ ആര്‍ക്കും ടോക്കണ്‍ തരില്ലെന്നായി. തുടര്‍ന്ന് ഇവര്‍ കസേരയില്‍ നിന്നും എഴുന്നേറ്റ് പോകുകയും ചെയ്തതായും ഇയാള്‍ പറയുന്നു.

കുറച്ച് നേരം കഴിഞ്ഞ് ഒരു ജീവനക്കാരന്‍ വന്ന് ആശുപത്രിയില്‍ നിന്നും പോയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവില്‍ ഡോക്ടര്‍ എത്തി പ്രശ്നം പരിഹരിച്ചെങ്കിലും കൗണ്ടറിലെ സ്ത്രീ സീറ്റിലേക്ക് വരാനോ ടോക്കണ്‍ നല്‍കാനോ തയ്യാറായില്ല. ഒടുവില്‍ ആളുകള്‍ പ്രതികരിച്ചു തുടങ്ങിയപ്പോള്‍ ഇവര്‍ ധിക്കാരത്തോടെ ഔദാര്യമെന്ന പോലെ ടോക്കണ്‍ വിതരണം തുടങ്ങുകയായിരുന്നു.

വീഡിയോ കാണാം.

shortlink

Related Articles

Post Your Comments


Back to top button