Latest NewsNewsIndia

ജി.എസ്​.ടി കുറച്ചതിനു ഗുജറാത്തിന്​ നന്ദി പറഞ്ഞ് ചിദംബരം

ന്യൂഡല്‍ഹി: ജി.എസ്​.ടി കുറച്ചതിനു ഗുജറാത്തിന്​ നന്ദി പറഞ്ഞ് കോണ്‍ഗ്രസ്​ നേതാവ്​ പി.ചിദംബരം. ഗുജറാത്തിലെ നിയമസഭാ തെരെഞ്ഞടുപ്പാണ് ജിഎസ്ടി കുറയ്ക്കാനുള്ള കാരണമെന്നു ചിദംബരം പറഞ്ഞു. ഇതിനു താൻ ഗുജറാത്തിന്​ നന്ദി പറയുകയാണ്. സർക്കാർ ഇതു നേരെത്ത നടപ്പാക്കണമായിരുന്നു. പക്ഷേ സർക്കാരിനു ജിഎസ്ടി നടപ്പാക്കി മാസങ്ങള്‍ പലതും കഴിഞ്ഞിട്ടാണ് ഇതിന്റെ പ്രശ്​നങ്ങള്‍ മനസിലായത്. ഈ സമയത്താണ് ജിഎസ്ടിക്കു എതിരെ ഗുജറാത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നത്.

ഗുജറാത്തിലെ ചെറുകിട വ്യാപാരികളിലെ ബഹുഭൂരിപക്ഷവും ഇതിനു എതിരെ രംഗത്തു വന്നു. ഇതും ഗുജാറത്തിലെ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് ബിജെപി ജി.എസ്​.ടി കുറച്ചത് എന്നും ട്വീറ്റുകളിലൂടെ ചിദംബരം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button