Latest NewsInternational

റേഡിയോയിൽ കേട്ടത് ഐഎസ് പ്രചരണ ഗാനം ; ആശങ്കയിലായി ജനങ്ങൾ

സ്റ്റോക്ക്ഹോം: റേഡിയോയിൽ കേട്ടത് ഐഎസ് പ്രചരണ ഗാനം ആശങ്കയിലായി ജനങ്ങൾ. സ്വീഡിനിലെ തെ ക്കന്‍ നഗരമായ മല്‍മോയിലെ ജനപ്രീയ റേഡിയോയിലൂടെയാണ് ജനങ്ങളെ ആശങ്കയിലായ്ത്തി പോപ് സ്റ്റൈ ലിലുള്ള ഫോര്‍ ദ സേക്ക് ഓഫ് അള്ളാ എന്ന ഐഎസ് ഗാനം അരമണിക്കൂറോളം മുഴങ്ങിക്കേട്ടത്.

പുലർച്ചെ പ്രക്ഷേപണം ചെയുന്ന മിക്സ് മെഗാപോള്‍ പരിപാടിക്കിടെയാണ് ഐഎസ് ഗാനം റേഡിയോയിലൂടെ കേട്ടത്. പടിഞ്ഞാറൻ ഇറാക്കിലെയും സിറിയയിലെയും യുവാക്കളെ ആകര്‍ഷി ക്കാന്‍ ങ്ങളുടെ കന്യകമാര്‍ കാത്തിരിക്കുന്ന സ്വര്‍ഗവാതിലിലേക്ക് ഞങ്ങള്‍ പ്രയാണം ചെയ്യുമെന്ന ഗാനമാണ് കേട്ടതെന്നാണ് വിവരം.

റേഡിയോയുടെ ഫ്രീക്വന്‍സി ഭീകരര്‍ ഹൈജാക്ക് ചെയ്തതാണെന്നും പൈറേറ്റ് ട്രാന്‍സ്മിറ്റര്‍ ഉപയോഗിച്ച്‌ ആരോ തങ്ങളുടെ ഫ്രീക്വന്‍സി തടസപ്പെടുത്തിയിട്ടുണ്ട്. ആശങ്കയിലായ നിരവധി ആളുകൾ വിളിച്ച്‌ കാര്യം അറിയിച്ചു. ജനങ്ങൾ വിഷയത്തെ കാര്യത്തെ ഗൗരവമായി കണ്ടതിലും ജാഗ്രത പുലര്‍ത്തിയതിലും തങ്ങള്‍ സന്തുഷ്ടരാണ് എന്നും മിക്സ് മെഗാപോള്‍ ഉടമ ജകോബ് ഗ്രാവെസ്റ്റാം അറിയിച്ചു. അതെ സമയം പോലീസും നാഷണല്‍ ടെലികോം ഏജന്‍സിയും സംഭവം സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button