KeralaLatest NewsNews

എ.ബി.വി.പി മഹാറാലിയെ അവഗണിച്ച മലയാള മാധ്യമങ്ങളോട് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം•ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ഒരു മഹാറാലിയെ മലയാള ടെലിവിഷൻ മാധ്യമങ്ങൾ അവഗണിച്ചുവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ വന്നതും കേരളത്തിലെ ഓരോ മുക്കിലും മൂലയിൽ നിന്നുമായി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ഒരു പക്ഷെ കേരളം കണ്ട ഏററവും വലിയ വിദ്യാർത്ഥി റാലിയെ വേണ്ടത്ര ഗൗരവത്തോടെ ചാനലുകൾ കവർ ചെയ്തില്ല എന്നത് യാദൃശ്ചികമാവാൻ തരമില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ അവഗണിച്ചാലും ജനം ടി. വി യിലൂടെയും നവമാധ്യമങ്ങളിലൂടെയും ലക്ഷക്കണക്കിനാളുകൾ അത് തൽസമയം കണ്ടിട്ടുണ്ട്. ജനങ്ങളിലെത്താൻ മുഖ്യധാരാ മാധ്യമങ്ങൾ തന്നെ വേണമെന്ന് നിർബന്ധമില്ലാത്ത തലത്തിലേക്ക് സമൂഹം അതിവേഗം മാറുകയാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ അത് മാധ്യമങ്ങളുടെ മാത്രം പോരായ്മയായിരിക്കും. പൊതുജനത്തിന് അതിലൊരു ഉത്തരവാദിത്വവുമുണ്ടാവില്ല. ലോകം വിരൽത്തുന്പിൽ തത്തിക്കളിക്കുന്ന വർത്തമാനകാലത്ത് മനപ്പൂർവം ആർക്കും ആരേയും തോൽപ്പിക്കാനാവില്ലെന്ന് മാത്രമേ പറയാനുള്ളൂവെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button