Latest NewsIndia

കേന്ദ്ര ജീവനക്കാർക്ക് ആശ്വാസമായി ഭവന വായ്പ്പയിൽ വർദ്ധനവ്

ന്യൂഡൽഹി ; കേന്ദ്ര ജീവനക്കാരുടെ ഭവന വായ്പ്പ 25 ലക്ഷം രൂപയായി ഹൗസ് ബിൽഡിങ് അഡ്വാൻസ്(എച്ച്.ബി.എ)വർദ്ധിപ്പിച്ചു. ഏഴര ലക്ഷം രൂപവരെയാണ് നേരത്തെ ലഭിച്ചിരുന്നത്. 8.5 ശതമാനം പലിശയായിരിക്കും വായ്‌പക്ക് ഈടാക്കുക.

ഒരു കോടി രൂപ വരെ നിർമാണ ചെലവുള്ള വീടുകൾക്കായിരിക്കും വായ്‌പ അനുവദിക്കുക. നേരത്തെ 30 ലക്ഷം വരെ നിർമാണ ചെലവുള്ള വീടുകൾക്കായിരുന്നു വായ്‌പ അനുവദിച്ചത്. അതോടപ്പം തന്നെ വീട് പുതുക്കി പണിയാൻ പരമാവധി പത്തു ലക്ഷം രൂപ വരെ വായ്പ് ലഭിക്കും. കൂടാതെ ഭർത്താവും ഭാര്യയും കേന്ദ്ര സർക്കാർ ജീവനക്കാരാണെങ്കിൽ രണ്ടുപേർക്കും പ്രത്യേകമായോ ഒരുമിച്ചോ വായ്‌പ എടുക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button