Latest NewsNewsInternational

മാലാഖ ചെകുത്താനായപ്പോൾ നഷ്ടപ്പെട്ടത് നൂറിലേറെ ജീവൻ

വിരസതയകറ്റാൻ  ഒരു നഴ്‌സ്‌ കൊലപ്പെടുത്തിയത് 106 രോഗികളെ.ജർമനിയിലെ വടക്കൻ നഗരമായ ബ്രെമെനിലെ ഡെൽമെൻ ഹോസ്റ്റ് ആശുപത്രിയിൽ നടന്ന കൊലപാതകങ്ങളുടെ അന്വേക്ഷണത്തെ തുടർന്നാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിയുന്നത്.

നീൽസ് ഹൊഗെൽ എന്ന നാല്പത്തൊന്നുകാരനാണ് ഈ അരുംകൊലകൾക്ക് പിറകിൽ .വിരസത അനുഭവപ്പെടുമ്പോൾ രോഗികളിൽ ഹൃദയാഘാതത്തിനോ രക്തചംക്രമണത്തിനോ കാരണമാകുന്ന മാരക വിഷം കലർന്ന മരുന്ന് കുത്തിവെയ്ക്കുകയും തുടർന്ന് രോഗികൾ മരണ വെപ്രാളം കാണിക്കുമ്പോൾ മറുമരുന്ന് നൽകി രക്ഷിക്കാൻ ശ്രമിക്കുകയും ചിലതിൽ വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭൂരിഭാഗം പേർക്കും ജീവൻ നഷ്ടപ്പെടുകയാണുണ്ടായത് .രണ്ടു ആശുപത്രികളിൽ ജോലി ചെയ്തിരുന്നതിനാൽ നീൽസിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട് കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button