Latest NewsIndia

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ റിപ്പോർട്ട് ചെയുന്ന നഗരം ഏതാണെന്ന് അറിയാം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടാകുന്ന നഗരം തമിഴ് നാട്ടിലെ ചെന്നൈ എന്ന് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 2016ല്‍ 7,486 വാഹനാപകടങ്ങളാണ് ചെന്നൈയിൽ നിന്നും റിപ്പോർട്ട് ചെയ്‌തത്‌. ഇതില്‍ 5,666 പേരും മരണപെട്ടു. അതേസമയം 7,375 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് ന്യൂ ഡൽഹി രണ്ടാം സ്ഥാനത്തുണ്ട്. സംസ്ഥാനം തിരിച്ചുള്ള അപകട നിരക്കില്‍ യു പി ഒന്നാം സ്ഥാനത്തും തമിഴ്നാട് രണ്ടാം സ്ഥാനത്തുമാണുള്ളത്.

വാഹനാപകടത്തിൽ 4,291 പേരാണ് തമിഴ്നാട്ടില്‍ 2017 സെപ്തംബര്‍ വരെ മരണപ്പെട്ടത്. അമിത വേഗത മൂലമാണ് 66.5 ശതമാനം അപകടങ്ങളും സംഭവിക്കുന്നതെന്നും മരിച്ചവരില്‍ 60 ശതമാനം ആളുകളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് മൂലമോ മറ്റെന്തെങ്കിലും ലഹരി മൂലമോ ആക്സിഡന്റില്‍പെട്ടവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button