KeralaLatest NewsNews

അപ്ന ഘര്‍ എന്ന ആശയവുമായി സര്‍ക്കാര്‍ : അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സന്തോഷ വാര്‍ത്ത

 

പാലക്കാട് : ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട സമുച്ചയമായ കഞ്ചിക്കോട്ടെ അപ്‌നാഘര്‍ 2018 ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലും പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

640 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ പത്ത്‌കോടിരൂപ ചെലവില്‍ കോസ്റ്റ്‌ഫോര്‍ഡാണ് കെട്ടിടം നിര്‍മിച്ചത്. 30ന് ഭവനം ഫൌണ്ടേഷന് കോസ്റ്റ്‌ഫോര്‍ഡ് കൈമാറും. അടുത്തമാസംമുതല്‍ അപേക്ഷ സ്വീകരിക്കും. ജനവുരിയില്‍ തുറന്നു കൊടുക്കും. ഒരു മുറിയില്‍ പത്ത്‌പേര്‍ക്ക് താമസ സൗകര്യമുണ്ട്.

കിറ്റ്‌കോയുടെ മേല്‍നോട്ടത്തിലും കോസ്റ്റ് ഫോര്‍ഡിന്റെ ചുമതലയിലുമാണ് നിര്‍മാണം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമ്‌ലിന്റെ യൂണിറ്റിന് എതിര്‍വശം 44,000 ചതുരശ്ര അടിയില്‍ 10 കോടി രൂപ ചെലവഴിച്ചാണ് അപ്‌നാ ഘര്‍ നിര്‍മിച്ചതെന്ന് ഭവനം ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ.ജി.എല്‍ മുരളീധരന്‍ അറിയിച്ചു.

തൊഴിലിനിടെ അപകടത്തില്‍ പരിക്കേല്‍ക്കുകയോ അംഗഭംഗം വരികയോ ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ചികിത്സയും 2 ലക്ഷം രൂപ വരെ ധനസഹായവും മരണമടഞ്ഞാല്‍ ആശ്രിതര്‍ക്ക് ധനസഹായവും നല്‍കുന്ന പദ്ധതിയിലെ സഹായ വിതരണം ജനുവരിയില്‍ ആരംഭിയ്ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button