Latest NewsKeralaNews

മൂന്നു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തൃശൂര്‍ : തൃശ്ശൂരിലെ ജില്ലയിലെ മൂന്നു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശ്ശൂരിലെ മൂന്നു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കലക്ടര്‍ എ കൗശികനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി എന്നീ സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ. ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നതിനെ പ്രതിഷേധിച്ച് ഗുരുവായൂർ, മണലൂർ നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിന്നു. അതിന് പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button