Latest NewsCricketSports

പ്രായത്തിന് ഇവിടെ യാതൊരു പ്രസക്തിയുമില്ല ; ധോണിക്ക് പിന്തുണയുമായി കപിൽദേവ്

മുംബൈ : ധോണിക്ക് പിന്തുണയുമായി ഇന്ത്യയുടെ മുന്‍ ലോകകപ്പ് ടീം നായകൻ കപിൽദേവ് . “ആവറേജ് പ്രകടനങ്ങളുണ്ടായതിന്റെ പേരില്‍ ധോണിയുടെ പുറകെ എല്ലാവരും പോകുന്നതിന്റെ കാരണം മനസിലാകുന്നില്ല. പ്രായത്തിന് ഇവിടെ യാതൊരു പ്രസക്തിയുമില്ല കാരണം 38 വയസായിരുന്ന സമയത്താണ് സച്ചിൻ ലോകകപ്പ് നേടിയത്. അന്ന് ആരും ഒന്നും പറഞ്ഞില്ല. ധോണിയെ ടീമില്‍ നിന്നും പുറത്താക്കിയാല്‍ ആരെയാണ് പകരം കിട്ടുക” എന്ന് കപിൽ ദേവ് പറയുന്നു.

”മുതിര്‍ന്ന താരങ്ങളായ അശ്വിനും ജഡേജയ്ക്കും പകരക്കാരാകുമോ കുല്‍ദീപും ചാഹലുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സീനിയോരിറ്റി പ്രസക്തമല്ലെന്നും പ്രകടനമാണ് മുഖ്യമെന്നും, പുത്തന്‍ താരോദയം ഹാര്‍ദ്ദിക് പാണ്ഡ്യക്ക് തന്നേക്കാള്‍ ഉയരങ്ങളിലെത്താനുള്ള കഴിവ് ഉണ്ടെന്നും” കപിൽ ദേവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button